പ്രകൃതിദത്ത കൃഷി ; താങ്ങുവിലയുമായി ഹിമാചല്‍

  • പകൃതിദത്തമായി ഉല്‍പ്പാദിപ്പിക്കുന്ന ഗോതമ്പ് കിലോയ്ക്ക് 40 രൂപയ്ക്കും ചോളം കിലോയ്ക്ക് 30 രൂപയ്ക്കും സംഭരിക്കുന്നു
  • പശുവിന്‍ പാല്‍ ലിറ്ററിന് 45 രൂപയ്ക്കും എരുമപ്പാല്‍ ലിറ്ററിന് 55 രൂപയ്ക്കും വാങ്ങുന്നു
  • രാസ രഹിത ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രത്യേക പദ്ധതി

Update: 2024-08-31 09:32 GMT

പ്രകൃതി കൃഷി രീതികളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്ന സംസ്ഥാനമാചല്‍പ്രദേശ്. ഫ്രഞ്ച് നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രികള്‍ച്ചര്‍, ഫുഡ് ആന്‍ഡ് എന്‍വയോണ്‍മെന്റില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ പ്രതിനിധി സംഘവുമായി സംവദിക്കവേ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവാണ് ഇക്കാര്യം അറിയിച്ചത്.

ഹിമാചല്‍ പ്രദേശ് പ്രകൃതി കൃഷിയില്‍ മുന്‍പന്തിയിലാണ്. പകൃതിദത്ത കൃഷിരീതിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഗോതമ്പ് കിലോയ്ക്ക് 40 രൂപയ്ക്കും ചോളം കിലോയ്ക്ക് 30 രൂപയ്ക്കും സര്‍ക്കാര്‍ സംഭരിക്കുന്നു. കൂടാതെ, പശുവിന്‍ പാല്‍ ലിറ്ററിന് 45 രൂപയ്ക്കും എരുമപ്പാല്‍ ലിറ്ററിന് 55 രൂപയ്ക്കും വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ഇവിടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ഹിമാചല്‍ പ്രദേശ് പ്രകൃതി കൃഷിയില്‍ മുന്‍നിര സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പറയുന്നു.

50,000 കര്‍ഷകരെ ഉള്‍പ്പെടുത്തി 2,600 കാര്‍ഷിക ഗ്രൂപ്പുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. രാസ രഹിത ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും സാക്ഷ്യപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനത്തോടെ ഹിം ഉന്നതി എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുകയാണ്.

പ്രകൃതി കൃഷിയിലെ പുരോഗതിയെക്കുറിച്ച് പഠിക്കാന്‍ ലബോറട്ടോയര്‍ ഇന്റര്‍ഡിസിപ്ലിനയര്‍ സയന്‍സസ് ഇന്നൊവേഷന്‍സ് സൊസൈറ്റിസ് (ലിസിസ്) ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ ആലിസണ്‍ മേരി ലോക്കോണ്ടോയുടെ നേതൃത്വത്തിലുള്ള സംഘം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിച്ചുവരികയാണ്. ഗവേഷകരായ പ്രൊഫ മിറെയില്‍ മാറ്റ്, ഡോ എവ്ലിന്‍ ലോസ്റ്റെ, ഡോ റെനി വാന്‍ ഡിസ് എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങള്‍.

അവരുടെ സന്ദര്‍ശനം യൂറോപ്യന്‍ കമ്മീഷന്‍ ധനസഹായത്തോടെയുള്ള അക്രോപിക്‌സ് പ്രോജക്റ്റിന്റെ ഭാഗമാണ്, ഇത് കാര്‍ഷിക വിള സംരക്ഷണത്തില്‍ നൂതനത്വം മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിടുന്നു.

പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രതിനിധി സംഘം അഭിനന്ദിച്ചു.

Tags:    

Similar News