പഞ്ചസാര കയറ്റുമതി; ഇന്ത്യയെ നിരീക്ഷിച്ച് ആഗോള വിപണി

  • കയറ്റുമതി നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വിപണിയെ അസ്വസ്ഥമാക്കുന്നു
  • തായലന്‍ഡിലും വരള്‍ച്ച കാരണം ഉല്‍പ്പാദനം ഇടിയും
  • ആഗോളതലത്തില്‍ പഞ്ചസാരവില ഉയരുന്നു

Update: 2023-09-29 07:17 GMT

ഇന്ത്യ കയറ്റുമതി നിയന്ത്രിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുമ്പോള്‍ ആഗോള പഞ്ചസാര വിപണി അസ്വസ്ഥമാകുന്നു. മഴകുറഞ്ഞ മണ്‍സൂണ്‍ കാലം കരിമ്പ് കൃഷിയെ സാരമായി ബാധിച്ചതിനാല്‍ ഉല്‍പ്പാദനം കുറയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം സംസ്ഥാന തെരഞ്ഞെടുപ്പുകളും അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാല്‍ പഞ്ചസാര ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കും. ഇക്കാരണത്താല്‍ കയറ്റുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാന്‍ സാധ്യതയേറെയാണ് എന്നതാണ് ആഗോള വിപണിയെ ആശങ്കപ്പെടുത്തുന്നത്.

രാജ്യത്തിന്റെ ഭക്ഷ്യ സെക്രട്ടറിക്ക് വിളയെക്കുറിച്ച് ആത്മവിശ്വാസമുണ്ട്, എന്നാല്‍ വ്യാപാരികളും വിശകലന വിദഗ്ധരും മില്ലുടമകളും പറയുന്നത് നിയന്ത്രണങ്ങള്‍ വരും എന്നുതന്നെയാണ്.

ഇന്ത്യയിലെ മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ്. രാജ്യത്തെ പ്രധാന കരിമ്പ് കൃഷി നടത്തുന്ന സംസ്ഥാനങ്ങളായ കര്‍ണാടകയിലും മഹാരാഷ്ടയിലും ഇക്കുറി മഴ കുറവായിരുന്നു. ഇതാണ് വിപണിയെ ആശങ്കപ്പെടുത്തുന്നത്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി നിയന്ത്രിച്ചിട്ടുണ്ട്. ബ്രസീലിനുശേഷം ഏറ്റവുമധികം പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.

രാജ്യത്തിന്റെ കാലാവസ്ഥാ ബ്യൂറോയുടെ കണക്കനുസരിച്ച്,സെപ്റ്റംബര്‍ 28വരെ ഇന്ത്യയിലെ മൊത്തത്തിലുള്ള മഴയില്‍ ആറ് ശതമാനം കുറവുണ്ട്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഈ കുറവ് ഇതിലും വലുതാണ്. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ 14 ശതമാനം മഴ കുറഞ്ഞപ്പോള്‍ കര്‍ണാടകയിലെ ചില പ്രദേശങ്ങളില്‍ 27 ശതമാനം കുറവാണ്.

കഴിഞ്ഞ വര്‍ഷം വൈകിയ മഴമൂലം  വിളവ് കുറഞ്ഞിരുന്നു . 2022-23 ല്‍ കയറ്റുമതി ഏകദേശം ആറ് ദശലക്ഷം ടണ്‍ ആയി പരിമിതപ്പെടുത്തിയിരുന്നു. ഈ വര്‍ഷം പഞ്ചസാര ഉല്‍പ്പാദനം വളരെ കുറവായിരിക്കും എന്നും അത് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കാമെന്നും ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ അഭിമുഖത്തില്‍, ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പറഞ്ഞു.

13 വിശകലന വിദഗ്ധര്‍, വ്യാപാരികള്‍, മില്ലുടമകള്‍ എന്നിവരില്‍ ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേ പ്രകാരം, ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സീസണില്‍ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. രണ്ട് പേര്‍ പ്രതികരിച്ചത് രണ്ട് ദശലക്ഷം ടണ്‍ എന്ന നിലയിലേക്ക് കയറ്റുമതി ചുരുക്കുമെന്നാണ്.

കഴിഞ്ഞയാഴ്ച ന്യൂഡെല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍, ഇന്ത്യ ഈ സീസണില്‍ 28.6 ദശലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സക്‌ഡെന്‍ ജനറല്‍ ഡയറക്ടര്‍ ജെറമി ഓസ്റ്റിന്‍ പറഞ്ഞു. ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ 2022-23 ല്‍ രാജ്യത്തിന്റെ ഉല്‍പ്പാദനം 32.8 ദശലക്ഷം ടണ്‍ ആണെന്ന് കണക്കാക്കുന്നു.

ഭക്ഷ്യ മന്ത്രാലയം സമാഹരിച്ച കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ ഇന്ത്യയുടെ ആഭ്യന്തര പഞ്ചസാരയുടെ വില ഏകദേശം അഞ്ച് ശതമാനം ഉയര്‍ന്നു. ഓരോ മാസവും വില്‍ക്കാന്‍ കഴിയുന്ന അളവ് മില്ലുടമകള്‍ നിയന്ത്രിക്കുന്നതിനാല്‍ സര്‍ക്കാര്‍ ചെലവ് പരോക്ഷമായി നിയന്ത്രിക്കപ്പെടുന്നു.

അടുത്ത മാസം വിളവെടുപ്പ് ആരംഭിക്കാനിരിക്കെ, അടുത്തിടെ പെയ്ത മഴയ്ക്ക് ശേഷം ഔട്ട്പുട്ട് ഔട്ട്‌ലുക്ക് മെച്ചപ്പെട്ടതായി ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. രാജ്യം പഞ്ചസാര ക്ഷാമം നേരിടുന്നില്ലെന്നും ആഭ്യന്തര വില നിയന്ത്രിക്കാന്‍ കൂടുതല്‍ ചരക്കു  വില്‍ക്കാന്‍ ഇന്ത്യ മില്ലുടമകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഴ്ത്തിവയ്പും രാജ്യം നിരീക്ഷിക്കും.

എന്നിരുന്നാലും, വരള്‍ച്ച കാരണം പ്രധാന കയറ്റുമതിക്കാരായ തായ്ലന്‍ഡിലെ  ഉല്‍പ്പാദനം കുറയുമെന്നതിനാൽ  അത്  വിപണിയെ  പിന്നയും  അസ്വസ്ഥമാക്കാന്‍ സാധ്യതയുണ്ട്. ന്യൂയോര്‍ക്കില്‍ അസംസ്‌കൃത പഞ്ചസാരയുടെ വില 12  വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ബസീലില്‍  മികച്ച വിളവെടുപ്പാണ് . എങ്കിലും വില ഉയർന്നു തന്നെ നിൽക്കും എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News