ബസ്മതി അരി കയറ്റുമതി വര്‍ധിച്ചു

  • സൗദി അറേബ്യ, ഇറാഖ് എന്നിവരില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിച്ചു
  • യുഎസിലേക്കുള്ള കയറ്റുമതിയിലും വര്‍ധന
  • ഇറാനിലേക്കുള്ള കയറ്റുമതി കുറഞ്ഞു
;

Update: 2024-07-11 06:28 GMT
basmati demand is rising in west asia
  • whatsapp icon

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതി 13 ശതമാനം വര്‍ധിച്ചു. പരമ്പരാഗത പശ്ചിമേഷ്യന്‍ ഉപഭോക്താക്കളായ സൗദി അറേബ്യ, ഇറാഖ് എന്നിവരില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണമാണ് കയറ്റുമതി ഉയര്‍ന്നത്.

കയറ്റുമതി 2024-25 ഏപ്രില്‍-മെയ് കാലയളവില്‍ 1.03 ബില്യണ്‍ ഡോളറിന് മുകളിലായിരുന്നു. എപിഇഡിഎയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം മുമ്പ് 8.3 ലക്ഷം ടണ്ണില്‍ നിന്ന് കയറ്റുമതി 16 ശതമാനം ഉയര്‍ന്ന് 9.65 ലക്ഷം ടണ്ണിലെത്തി.

ബസ്മതി അരി ഏറ്റവും കൂടുതല്‍വാങ്ങുന്ന രാജ്യമാണ് സൗദി അറേബ്യ. 2.18 ലക്ഷം ടണ്ണാണ് സൗദി വാങ്ങുന്നത്. നേരത്തെ അത് 1.54 ലക്ഷം ടണ്ണായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, സൗദിയിലേക്കുള്ള കയറ്റുമതി ഒരു വര്‍ഷം മുമ്പ് 177 മില്യണ്‍ ഡോളറില്‍ നിന്ന് 38 ശതമാനം ഉയര്‍ന്ന് 244 മില്യണ്‍ ഡോളറിലെത്തി.

രണ്ടാമത്തെ വലിയ വാങ്ങലുകാരായ ഇറാഖിലേക്കുള്ള ബസ്മതി കയറ്റുമതി 27 ശതമാനം വര്‍ധിച്ച് 1.57 ലക്ഷം ടണ്ണില്‍ കൂടുതലാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഇറാഖിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 130.84 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 23 ശതമാനം ഉയര്‍ന്ന് 161.72 മില്യണ്‍ ഡോളറിലെത്തി.

ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ ബസ്മതി വാങ്ങുന്ന മൂന്നാമത്തെ വലിയ രാജ്യമായിരുന്നു ഇറാന്‍. എന്നിരുന്നാലും, ഇറാനിലേക്കുള്ള കയറ്റുമതി ഒരു വര്‍ഷം മുമ്പ് 1.53 ലക്ഷം ടണ്ണില്‍ നിന്ന് 24 ശതമാനം കുറഞ്ഞ് 1.16 ലക്ഷം ടണ്ണായി. മൂല്യത്തില്‍, ഇറാനിലേക്കുള്ള ബസ്മതി കയറ്റുമതി 25 ശതമാനം കുറഞ്ഞ് 115.53 മില്യണ്‍ ഡോളറിലെത്തി.

46,565 ടണ്‍ വോളിയം വാങ്ങുന്ന നാലാമത്തെ വലിയ ഉപഭോക്താവാണ് യുഎസ്, വര്‍ഷം തോറും 43 ശതമാനം വര്‍ധിച്ചു. മൂല്യത്തില്‍, യുഎസിലേക്കുള്ള കയറ്റുമതി 41.47 മില്യണില്‍ നിന്ന് 45 ശതമാനം ഉയര്‍ന്ന് 60 മില്യണ്‍ ഡോളറായി.

ലോകത്തിലെ ഏറ്റവും വലിയ ബസ്മതി അരി ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ബസ്മതി കയറ്റുമതി വോളിയത്തില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ച് 5.24 ദശലക്ഷം ടണ്ണിലെത്തി. മൂല്യത്തില്‍ 5.83 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇന്ത്യന്‍ ബസുമതി അരി ഏറ്റവും കൂടുതല്‍ വാങ്ങുന്നത് പശ്ചിമേഷ്യയാണ്, കയറ്റുമതി ചെയ്യുന്ന ബസ്മതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പശ്ചിമേഷ്യയിലേക്കാണ്.

Tags:    

Similar News