ബാധ്യതകള്‍ തീര്‍ക്കാന്‍ 320 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ടാറ്റാ പവര്‍
മുംബൈ: പുതിയ വായ്പകളിലൂടെ ബാധ്യതകള്‍ അടച്ചുതീര്‍ക്കുന്നതിനായി ടാറ്റാ പവര്‍ 320 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. സസ്റ്റെയിനബിള്‍ ലിങ്ക്ഡ് ലോണ്‍സ് (എസ്എല്‍എല്‍) വഴിയാണ് പണ ലഭ്യത ഉറപ്പാക്കിയത്. സാധാരണ വായ്പകളേക്കാള്‍ 0.25 ശതമാനം കുറവിലാണ് എസ്എല്‍എല്‍ വായ്പകള്‍ ലഭിക്കുക. എല്‍എല്‍എല്‍ വായ്പകള്‍ എടുത്ത് കൂടിയ പലിശയുള്ള വായ്പകള്‍ അടച്ച് തീര്‍ക്കുന്നതിന് ഇവ ഉപകാരപ്പെടും. മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് വായ്പ ലഭിച്ചിരിക്കുന്നത്. എസ്എല്‍എല്‍ ആയി ലോണ്‍ അംഗീകരിക്കുന്നതിന് കമ്പനി ചില കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററുകളോട് (കെപിഎല്‍) പ്രതിജ്ഞാബദ്ധമാണ്. പുതിയ കല്‍ക്കരി […]
മുംബൈ: പുതിയ വായ്പകളിലൂടെ ബാധ്യതകള്‍ അടച്ചുതീര്‍ക്കുന്നതിനായി ടാറ്റാ പവര്‍ 320 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. സസ്റ്റെയിനബിള്‍ ലിങ്ക്ഡ് ലോണ്‍സ് (എസ്എല്‍എല്‍) വഴിയാണ് പണ ലഭ്യത ഉറപ്പാക്കിയത്. സാധാരണ വായ്പകളേക്കാള്‍ 0.25 ശതമാനം കുറവിലാണ് എസ്എല്‍എല്‍ വായ്പകള്‍ ലഭിക്കുക. എല്‍എല്‍എല്‍ വായ്പകള്‍ എടുത്ത് കൂടിയ പലിശയുള്ള വായ്പകള്‍ അടച്ച് തീര്‍ക്കുന്നതിന് ഇവ ഉപകാരപ്പെടും.
മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് വായ്പ ലഭിച്ചിരിക്കുന്നത്. എസ്എല്‍എല്‍ ആയി ലോണ്‍ അംഗീകരിക്കുന്നതിന് കമ്പനി ചില കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററുകളോട് (കെപിഎല്‍) പ്രതിജ്ഞാബദ്ധമാണ്. പുതിയ കല്‍ക്കരി അധിഷ്ഠിത പ്ലാന്റ് സ്ഥാപിക്കാത്തതും പ്രതിവര്‍ഷം 2ജിഗാവാട്ട് പുതിയ പുനരുപയോഗ ശേഷി സ്ഥാപിക്കുന്നതും കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററുകളില്‍ ഉള്‍പ്പെടുന്നതായി ബാങ്ക് ഓഫ് അമേരിക്കയിലെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ മേധാവി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.
ടാറ്റ പവറിന്റെ ഇഎസ്ജി തന്ത്രവുമായി ബന്ധപ്പെട്ട കെപിഐകളാണ് എസ്എല്‍എല്‍വായ്പകളില്‍ പ്രതിപാദിക്കുന്നത്.