ജെഎസ്ഡബ്ല്യു സ്റ്റീല്‍: ക്രൂഡ് സ്റ്റീല്‍ ഉത്പാദനത്തില്‍ 14% വളര്‍ച്ച
ഡെല്‍ഹി: ജെഎസ്ഡബ്ല്യു സ്റ്റീല്‍ 2022 ജൂലൈയില്‍ 15.69 ലക്ഷം ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദിപ്പിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 13.82 ലക്ഷം ടണ്‍ ക്രൂഡ് സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഫ്‌ലാറ്റ് റോള്‍ഡ് ഉത്പന്നങ്ങളുടെ ഉത്പാദനം 2022 ജൂലൈയില്‍ 15 ശതമാനം ഉയര്‍ന്ന് 10.72 ലക്ഷം ടണ്ണായി. മുന്‍ വര്‍ഷം ഇതേ മാസം ഇത് 9.34 ലക്ഷം ടണ്ണായിരുന്നു. കമ്പനിയുടെ ലോംഗ് റോള്‍ഡ് ഉത്പന്നങ്ങളുടെ ഉത്പാദനം മുന്‍ വര്‍ഷം ജൂലൈയിലെ […]
ഡെല്‍ഹി: ജെഎസ്ഡബ്ല്യു സ്റ്റീല്‍ 2022 ജൂലൈയില്‍ 15.69 ലക്ഷം ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദിപ്പിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 13.82 ലക്ഷം ടണ്‍ ക്രൂഡ് സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഫ്‌ലാറ്റ് റോള്‍ഡ് ഉത്പന്നങ്ങളുടെ ഉത്പാദനം 2022 ജൂലൈയില്‍ 15 ശതമാനം ഉയര്‍ന്ന് 10.72 ലക്ഷം ടണ്ണായി. മുന്‍ വര്‍ഷം ഇതേ മാസം ഇത് 9.34 ലക്ഷം ടണ്ണായിരുന്നു.
കമ്പനിയുടെ ലോംഗ് റോള്‍ഡ് ഉത്പന്നങ്ങളുടെ ഉത്പാദനം മുന്‍ വര്‍ഷം ജൂലൈയിലെ 3.06 ലക്ഷം ടണ്ണില്‍ നിന്ന് 19 ശതമാനം ഉയര്‍ന്ന് 3.65 ലക്ഷം ടണ്ണായി. 22 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, സിമന്റ്്, പെയിന്റ്സ്, സ്പോര്‍ട്സ്, വെഞ്ച്വര്‍ കാപ്പിറ്റല്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.