കല്‍ക്കരി ഉത്പാദനത്തില്‍ എന്‍ടിപിസിക്ക് നേട്ടം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്‍ക്കരി ഉത്പാദനം 61 ശതമാനം വര്‍ധിച്ച് 42.40 ലക്ഷം ടണ്ണിലെത്തിയതായി പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 26.40 ലക്ഷം ടണ്‍ ഉത്പാദനമാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തനക്ഷമമായ മൂന്ന് കല്‍ക്കരി ഖനികളായ പക്രി-ബര്‍വാദിഹ് (ജാര്‍ഖണ്ഡ്), ദുലംഗ (ഒഡീഷ), തലൈപള്ളി (ഛത്തീസ്ഗഡ്) എന്നിവ 42.40 ലക്ഷം ടൺ മൊത്ത ഉത്പാദനം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണിലെ കല്‍ക്കരി ഉത്പാദനം 15.55 ലക്ഷം ടണ്ണായി ഉയർന്നു. ഒരു വര്‍ഷം മുമ്പ് […]
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്‍ക്കരി ഉത്പാദനം 61 ശതമാനം വര്‍ധിച്ച് 42.40 ലക്ഷം ടണ്ണിലെത്തിയതായി പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 26.40 ലക്ഷം ടണ്‍ ഉത്പാദനമാണ് രേഖപ്പെടുത്തിയത്.
പ്രവര്‍ത്തനക്ഷമമായ മൂന്ന് കല്‍ക്കരി ഖനികളായ പക്രി-ബര്‍വാദിഹ് (ജാര്‍ഖണ്ഡ്), ദുലംഗ (ഒഡീഷ), തലൈപള്ളി (ഛത്തീസ്ഗഡ്) എന്നിവ 42.40 ലക്ഷം ടൺ മൊത്ത ഉത്പാദനം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണിലെ കല്‍ക്കരി ഉത്പാദനം 15.55 ലക്ഷം ടണ്ണായി ഉയർന്നു. ഒരു വര്‍ഷം മുമ്പ് സാമനകാലയളവില്‍ 7.73 ലക്ഷം ടണ്ണായിരുന്നു.
കല്‍ക്കരി ഉത്പാദനത്തോടൊപ്പം, ആദ്യ പാദത്തില്‍ എന്‍ടിപിസി106 ലക്ഷം ക്യുബിക് മീറ്റര്‍ നീക്കം ചെയ്യുന്നതിനും 41.74 ലക്ഷംടണ്‍ കല്‍ക്കരി എന്‍ടിപിസി പവര്‍ പ്ലാന്റുകളിലേക്ക് നീക്കുന്നതിനും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാട്ടി-ബരിയാതു കല്‍ക്കരി ഖനിയില്‍ (ജാര്‍ഖണ്ഡ്) ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഇക്കഴിഞ്ഞ മെയ് മാസത്തോടെ കല്‍ക്കരി കണ്ടെത്തിക്കഴിഞ്ഞതായും എന്‍ടിപിസി അറിയിച്ചു.
ഈ ഖനിയില്‍ നിന്നുള്ള കല്‍ക്കരി എന്‍ടിപിസിയുടെ ബാര്‍ഹ് പവര്‍ സ്റ്റേഷനിലേക്ക് നല്‍കും. ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തില്‍ തലൈപ്പള്ളി (വെസ്റ്റ് പിറ്റ്) (ഛത്തീസ്ഗഡ്) യുടെ പ്രവര്‍ത്തന കരാര്‍ എന്‍ടിപിസിക്ക് ലഭിച്ചിരുന്നു. ഇവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
എന്‍ടിപിസിയുടെ കല്‍ക്കരി ഖനന വിഭാഗം അതിന്റെ കല്‍ക്കരി ഖനികളുടെ കണ്‍സള്‍ട്ടന്‍സിക്കും പ്രോജക്ട് മാനേജ്മെന്റ് സേവനങ്ങള്‍ക്കുമായി ജൂണ്‍ രണ്ടിന് എകോണുമായി ഒരു കരാര്‍ ഒപ്പിട്ടിട്ടുണ്ട്. റാഞ്ചിയിലെ കല്‍ക്കരി ഖനന ആസ്ഥാനം, ഈ ജൂണില്‍ എംഎസ്എംഇ വില്‍പ്പന മുഖേന എല്‍ഇഡി ലൈറ്റുകളുള്ള സുരക്ഷാ പ്രതിഫലന ജാക്കറ്റുകള്‍ വികസിപ്പിക്കുകയും വാങ്ങുകയും ചെയ്തു.