എസിഎംഇ ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ ഗ്രീന്‍ ഹൈഡ്രജൻ പദ്ധതി ആരംഭിക്കുന്നു

 എസിഎംഇ ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ ഗ്രീന്‍ ഹൈഡ്രജൻ, ഗ്രീന്‍ അമോണിയ പദ്ധതികള്‍ക്കായി 52,474 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച കരാര്‍ എസിഎംഇ ഗ്രൂപ്പും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് തമിഴ്‌നാട് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ക്ലേവില്‍ ഒപ്പു വെച്ചു. ' ഇത് ഇന്ത്യയിലെയും, ലോകത്തിലെയും ഏറ്റവും വലിയ പ്ലാന്റുകളിലൊന്നായിരിക്കുമെന്നും. കീടനാശിനികള്‍, ഊര്‍ജ്ജം, റിഫൈനിംഗ്, സ്റ്റീല്‍ തുടങ്ങിയ ഡികാര്‍ബണൈസേഷന്‍ ആവശ്യമായി വരുന്ന മേഖലയ്ക്കാവാശ്യമായ ഗ്രീന്‍ ഹൈഡ്രജനും, ഗ്രീന്‍ അമോണിയയും ഉത്പാദിപ്പിക്കുമെന്നും. സംരംഭത്തിന് ആവശ്യമായ സോളാര്‍ റേഡിയേഷന്‍, തുറമുഖത്തേക്കുള്ള […]

Update: 2022-07-05 01:51 GMT
എസിഎംഇ ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ ഗ്രീന്‍ ഹൈഡ്രജൻ, ഗ്രീന്‍ അമോണിയ പദ്ധതികള്‍ക്കായി 52,474 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച കരാര്‍ എസിഎംഇ ഗ്രൂപ്പും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് തമിഴ്‌നാട് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ക്ലേവില്‍ ഒപ്പു വെച്ചു.
' ഇത് ഇന്ത്യയിലെയും, ലോകത്തിലെയും ഏറ്റവും വലിയ പ്ലാന്റുകളിലൊന്നായിരിക്കുമെന്നും. കീടനാശിനികള്‍, ഊര്‍ജ്ജം, റിഫൈനിംഗ്, സ്റ്റീല്‍ തുടങ്ങിയ ഡികാര്‍ബണൈസേഷന്‍ ആവശ്യമായി വരുന്ന മേഖലയ്ക്കാവാശ്യമായ ഗ്രീന്‍ ഹൈഡ്രജനും, ഗ്രീന്‍ അമോണിയയും ഉത്പാദിപ്പിക്കുമെന്നും. സംരംഭത്തിന് ആവശ്യമായ സോളാര്‍ റേഡിയേഷന്‍, തുറമുഖത്തേക്കുള്ള പ്രവേശനം, ആവശ്യമായ ഭൂമി, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ തുടങ്ങിയവയെല്ലാം തമിഴ്‌നാട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും,' കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മനോജ് കെ ഉപാധ്യ പറഞ്ഞു. 5,000 മെഗാവാട്ട് സോളാര്‍ പിവി പ്ലാന്റും 1.5 ജിഗാവാട്ട് ഇലക്ട്രോലൈസറും, 1.1 ദശലക്ഷം ടണ്‍ അമോണിയ സിന്തസിസ് ലൂപ്പും ഉള്‍പ്പെടുന്നതാണ് പദ്ധതിയെന്ന് എസിഎംഇ ഗ്രൂപ്പിന്റെ സിഒഒ സന്ദീപ് കശ്യപ് പറഞ്ഞു.
Tags:    

Similar News