ആഭ്യന്തര ഫാര്‍മാ മേഖലയിൽ ഏറ്റെടുക്കലുകൾക്ക് വേഗമേറുന്നു
ലയനം, ഏറ്റെടുക്കല്‍ എന്നിവയില്‍ ഇന്ത്യന്‍ ഫാര്‍മാ കമ്പനികൾ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡോ റെഡ്ഡീസ്, ലൂപിൻ, മാന്‍കൈന്‍ഡ് ഫാര്‍മ എന്നി കമ്പനികള്‍ ഇത്തരത്തിലുള്ള വലിയ കരാറുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. കാര്‍ഡിയോ ബ്രാന്‍ഡായ സിഡ്മസിനെ നോവാര്‍ട്ടിസിൽ നിന്നും ഡോ റെഡ്ഡീസ് ഏറ്റെടുത്തിരുന്നു. 61 മില്യണ്‍ യുഎസ് ഡോളറിനാണ് സിഡ്മസിനെ ഏറ്റെടുത്തത്. കരാറനുസരിച്ച്, സിഡ്മസ് ബ്രാന്‍ഡിന് കീഴിൽ വല്‍സര്‍ട്ടാന്‍, സക്കുബിട്രില്‍ എന്നീ മരുന്നുകളുടെ ജനറിക്ക് വേര്‍ഷനുകള്‍ വില്‍ക്കുവാനും ഡോ റെഡ്ഡീസിസ് സാധിക്കും. നിലവില്‍ ഈ രണ്ട് മരുന്നുകളുടേയും […]
ലയനം, ഏറ്റെടുക്കല്‍ എന്നിവയില്‍ ഇന്ത്യന്‍ ഫാര്‍മാ കമ്പനികൾ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡോ റെഡ്ഡീസ്, ലൂപിൻ, മാന്‍കൈന്‍ഡ് ഫാര്‍മ...
ലയനം, ഏറ്റെടുക്കല്‍ എന്നിവയില്‍ ഇന്ത്യന്‍ ഫാര്‍മാ കമ്പനികൾ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡോ റെഡ്ഡീസ്, ലൂപിൻ, മാന്‍കൈന്‍ഡ് ഫാര്‍മ എന്നി കമ്പനികള്‍ ഇത്തരത്തിലുള്ള വലിയ കരാറുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. കാര്‍ഡിയോ ബ്രാന്‍ഡായ സിഡ്മസിനെ നോവാര്‍ട്ടിസിൽ നിന്നും ഡോ റെഡ്ഡീസ് ഏറ്റെടുത്തിരുന്നു. 61 മില്യണ്‍ യുഎസ് ഡോളറിനാണ് സിഡ്മസിനെ ഏറ്റെടുത്തത്.
കരാറനുസരിച്ച്, സിഡ്മസ് ബ്രാന്‍ഡിന് കീഴിൽ വല്‍സര്‍ട്ടാന്‍, സക്കുബിട്രില്‍ എന്നീ മരുന്നുകളുടെ ജനറിക്ക് വേര്‍ഷനുകള്‍ വില്‍ക്കുവാനും ഡോ റെഡ്ഡീസിസ് സാധിക്കും. നിലവില്‍ ഈ രണ്ട് മരുന്നുകളുടേയും പേറ്റന്റ് നോവാര്‍ട്ടിസിനാണ്.
പ്രോബയോട്ടിക്‌സ്, ന്യൂട്രാസ്യൂട്ടിക്കല്‍സ്, പ്രത്യുല്‍പാദന ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളില്‍ സാന്‍സൈംമിന് ഉണ്ടായിരുന്ന ബ്രാന്‍ഡുകളെ ഏറ്റെടുക്കുമെന്ന് ജെബി കെമിക്കല്‍സ് ജനുവരിയില്‍ അറിയിച്ചിരുന്നു. 628 കോടി രൂപയുടെ ഇടപാടാണിത്.
കൂടാതെ, നോവാര്‍ട്ടിസിന്റെ നേതൃത്വത്തില്‍ ഇറക്കിയിരുന്ന അസ്മര്‍ഡാ എന്ന ബ്രാന്‍ഡില്‍ ഉപയോഗിച്ചിരുന്ന ചില ഘടകങ്ങളുടെ ട്രേഡ്മാര്‍ക്കും 32.5 മില്യണ്‍ ഡോളറിന് ജെബി കെമിക്കല്‍സ് വാങ്ങിയിരുന്നു.
ആംഗ്ലോ- ഫ്രെഞ്ച് ഡ്രഗ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസില്‍ നിന്നും ഏതാനും ബ്രാന്‍ഡുകളെ ഏറ്റെടുക്കാന്‍ ലൂപിൻ തീരുമാനിച്ചിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഈ ബ്രാന്‍ഡുകള്‍ 94.6 കോടി രൂപയുടെ വില്‍പന നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 325 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടത്തുന്നതെന്നാണ് സൂചന.
പാനാസി ബയോടെക്ക് ഫാര്‍മയുടെ ഉടമസ്ഥതയില്‍ ഇന്ത്യയിലും, നേപ്പാളിലുമുള്ള ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ മാന്‍കൈന്‍ഡ് ഫാര്‍മ കരാറൊപ്പിട്ടിരുന്നു. 1,872 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടക്കുന്നത്. പാനാസിയയുടെ ഈ ബ്രാന്‍ഡുകള്‍ക്ക് 2020-21 സാമ്പത്തികവര്‍ഷം 220 കോടി രൂപയുടെയും 2021-22 സാമ്പത്തിക വര്‍ഷം 132 കോടി രൂപയുടേയും വില്‍പനയാണ് ലഭിച്ചത്. വിവിധ സെഗ്മെന്റുകളിലായി 70 ബ്രാന്‍ഡുകളാണ് പാനാസിയ്ക്കുള്ളത്.
ആക്‌സിസ് ക്യാപ്പിറ്റലിന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ കമ്പനികളുടെ ക്യാഷ് ഫ്‌ളോയിലും, ബാലന്‍സ് ഷീറ്റിലും ഉണ്ടാകുന്ന വര്‍ധനവിന് അനുസരിച്ച് ഈ മേഖലയിലെ ഏറ്റെടുക്കലുകള്‍ക്ക് വേഗം കൂടാനിടയുണ്ട്. ഈ മേഖല സ്ഥിരമായ വളര്‍ച്ചാ സാധ്യതയുള്ളതും, ഉയര്‍ന്ന റിട്ടേണ്‍ അനുപാതവും മികച്ച പണലഭ്യതയും പ്രകടിപ്പിക്കുന്നതുമാണ്.