പൂനെയിൽ ഗോദ്റെജ് 1,002 കോടിയുടെ വീടുകള്‍ വിറ്റു

ഡെല്‍ഹി: മഹാരാഷ്ട്രയിലെ പൂനെയിലെ ടൗണ്‍ഷിപ്പില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 1002 കോടി രൂപയുടെ വീടുകള്‍ വിറ്റതായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് അറിയിച്ചു. ഈ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 1,550 വീടുകള്‍ കമ്പനി വിറ്റു. 2019 സെപ്റ്റംബറില്‍ ടൗണ്‍ഷിപ്പില്‍ അതിന്റെ ആദ്യ ഘട്ടം ആരംഭിച്ചത് മുതല്‍, 3.4 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 2,100 കോടി രൂപയിലധികം ബുക്കിംഗ് മൂല്യവുമുള്ള 3,600 വീടുകള്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് വിറ്റിരുന്നു. […]

Update: 2022-03-21 05:25 GMT

ഡെല്‍ഹി: മഹാരാഷ്ട്രയിലെ പൂനെയിലെ ടൗണ്‍ഷിപ്പില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 1002 കോടി രൂപയുടെ വീടുകള്‍ വിറ്റതായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് അറിയിച്ചു. ഈ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 1,550 വീടുകള്‍ കമ്പനി വിറ്റു.

2019 സെപ്റ്റംബറില്‍ ടൗണ്‍ഷിപ്പില്‍ അതിന്റെ ആദ്യ ഘട്ടം ആരംഭിച്ചത് മുതല്‍, 3.4 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 2,100 കോടി രൂപയിലധികം ബുക്കിംഗ് മൂല്യവുമുള്ള 3,600 വീടുകള്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് വിറ്റിരുന്നു. ഉപഭോക്താവിന്റെ ആത്മവിശ്വാസം എന്നത് സമൂഹത്തിനായുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിന്റെയും പ്രശസ്ത ഡവലപ്പര്‍മാരുടെ സംയോജിത വികസനങ്ങളുടെയും പ്രതിഫലനമാണെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എംഡിയും സിഇഒയുമായ മോഹിത് മല്‍ഹോത്ര പറഞ്ഞു.

ഒരു നദിക്കും കുന്നിനും ഇടയില്‍ 8 ഹെക്ടറിലധികം പച്ചപ്പുള്ള ഒരു ടൗണ്‍ഷിപ്പാണ് റിവര്‍ഹില്‍സെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് അറിയിച്ചു.മഹലുങ്കെ മാന്‍ ഹൈടെക് സിറ്റിയിലെ ആദ്യത്തെ ടൗണ്‍ഷിപ്പുകളില്‍ ഒന്നാണിത്. നോയിഡയില്‍ 'ഗോദ്റെജ് വുഡ്സ്' എന്ന പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 1,650 കോടി രൂപ വിലമതിക്കുന്ന 855 വീടുകള്‍ വില്‍ക്കുമെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന ബുക്കിംഗുകള്‍ കൈവരിക്കാന്‍ സാധ്യതയുണ്ട്. ഇത് കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡായ 6,725 കോടി രൂപയെ മറികടക്കും. 2021-ല്‍ ഏഴ് മുന്‍നിര നഗരങ്ങളിലെ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ വില്‍പ്പന 71 ശതമാനം ഉയര്‍ന്ന് 2,36,530 യൂണിറ്റുകളായതായി ഹൗസിംഗ് ബ്രോക്കറേജ് സ്ഥാപനമായ അനറോക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News