ലിഥിയം വെർക്കിന്റെ ആസ്തികൾ 61 മില്യൺ ഡോളറിന് റിലയൻസ് വാങ്ങുന്നു

ഡെൽഹി: കോബാൾട്ട് രഹിത ലിഥിയം ബാറ്ററി ടെക്‌നോളജി കമ്പനിയായ ലിഥിയം വെർക്‌സിന്റെ ആസ്തികൾ ഏറ്റെടുക്കുന്നതായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു. 61 മില്യൺ ഡോളറിനാണ് കമ്പനിയെ റിലയൻസ് ഇൻഡസ്ട്രീസ് സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി ഏറ്റെടുക്കുന്നത്. ലിഥിയം വെർക്കുകളുടെ മുഴുവൻ പേറ്റന്റ് പോർട്ട്‌ഫോളിയോ, ചൈനയിലെ നിർമ്മാണ സൗകര്യം, പ്രധാന ബിസിനസ്സ് കരാറുകൾ, നിലവിലുള്ള ജീവനക്കാരെ ജോലിക്കെടുക്കൽ എന്നിവയും നിലവിലെ കരാറിൽ ഉൾപ്പെടുന്നു. 2017 ൽ ആരംഭിച്ച ലിഥിയം വെർക്ക്സ്, യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലായി ലോകമെമ്പാടുമുള്ള […]

Update: 2022-03-15 01:33 GMT

ഡെൽഹി: കോബാൾട്ട് രഹിത ലിഥിയം ബാറ്ററി ടെക്‌നോളജി കമ്പനിയായ ലിഥിയം വെർക്‌സിന്റെ ആസ്തികൾ ഏറ്റെടുക്കുന്നതായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു. 61 മില്യൺ ഡോളറിനാണ് കമ്പനിയെ റിലയൻസ് ഇൻഡസ്ട്രീസ് സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി ഏറ്റെടുക്കുന്നത്.

ലിഥിയം വെർക്കുകളുടെ മുഴുവൻ പേറ്റന്റ് പോർട്ട്‌ഫോളിയോ, ചൈനയിലെ നിർമ്മാണ സൗകര്യം, പ്രധാന ബിസിനസ്സ് കരാറുകൾ, നിലവിലുള്ള ജീവനക്കാരെ ജോലിക്കെടുക്കൽ എന്നിവയും നിലവിലെ കരാറിൽ ഉൾപ്പെടുന്നു.

2017 ൽ ആരംഭിച്ച ലിഥിയം വെർക്ക്സ്, യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലായി ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ കോർത്തിണക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ലിഥിയം ബാറ്ററി സാങ്കേതികവിദ്യയിൽ ഊന്നി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾ വ്യാവസായിക, മെഡിക്കൽ, മറൈൻ, ഊർജ്ജ സംഭരണം, വാണിജ്യ ഗതാഗതം, മറ്റ് ഉയർന്ന ആപ്ലിക്കേഷനുകളിലൊക്കെ ഉപയോഗിക്കുന്നു.

ബാറ്ററി ബിസിനസിൽ കമ്പനി നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണിത്. ബാറ്ററികൾ, ഹൈഡ്രജൻ ഉൽപാദനത്തിനുള്ള ഇലക്‌ട്രോലൈസറുകൾ, ഫ്യൂവൽ സെല്ലുകൾ എന്നിവയുൾപ്പെടെയുള്ള സുസ്ഥിര സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ റിലയൻസ് പ്രഖ്യാപിച്ചിരുന്നു.

കമ്പനി പിന്നീട് ഹൈഡ്രജൻ, ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഏറ്റെടുക്കലുകളുമായി മുന്നോട്ടു പോയി. ജനുവരിയിൽ, സോഡിയം-അയൺ ബാറ്ററികൾ വികസിപ്പിക്കുന്ന യുകെ സ്റ്റാർട്ടപ്പായ ഫാരാഡിയൻ 135 മില്യൺ ഡോളറിന് വാങ്ങിയിരുന്നു. കോബാൾട്ട് രഹിതവും ഉയർന്ന പ്രവർത്തനക്ഷമതയുള്ളതുമായ ലിഥിയം അയേൺ ഫോസ്ഫേറ്റ് (LFP) ബാറ്ററികളുടെ മുൻനിര ദാതാവാണ് ലിഥിയം വെർക്സ്.

Tags:    

Similar News