ഇന്ത്യ-ശ്രീലങ്ക സംയുക്ത സൌരോർജ്ജ പദ്ധതി

കൊളംബൊ: നൂറ് മെഗാവാട്ട് സൌരോർജ്ജ പ്ലാൻറ് വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ചു. ശ്രീലങ്കയുടെ കിഴക്കന്‍ തുറമുഖ ജില്ലയായ ട്രിങ്കോമാലിയയിലാണ് പവര്‍പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇരു രാജ്യങ്ങളും പുനരുപയോഗ ഊര്‍ജ മേഖലയിലെ സഹകരണത്തില്‍ പങ്കാളികളായത്. ശ്രീലങ്കന്‍ ധനമന്ത്രാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്. നാഷണല്‍ സോളാര്‍ പവര്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ടിപിസി) ലിമിറ്റഡും സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും (സിഇബി) സംയുക്ത […]

Update: 2022-03-12 06:35 GMT

കൊളംബൊ: നൂറ് മെഗാവാട്ട് സൌരോർജ്ജ പ്ലാൻറ് വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ചു. ശ്രീലങ്കയുടെ കിഴക്കന്‍ തുറമുഖ ജില്ലയായ ട്രിങ്കോമാലിയയിലാണ് പവര്‍പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇരു രാജ്യങ്ങളും പുനരുപയോഗ ഊര്‍ജ മേഖലയിലെ സഹകരണത്തില്‍ പങ്കാളികളായത്. ശ്രീലങ്കന്‍ ധനമന്ത്രാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ വെള്ളിയാഴ്ചയാണ് ഒപ്പുവെച്ചത്.

നാഷണല്‍ സോളാര്‍ പവര്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ടിപിസി) ലിമിറ്റഡും സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും (സിഇബി) സംയുക്ത സംരംഭമായ ട്രിങ്കോമാലി പവര്‍ കമ്പനി ലിമിറ്റഡിന് (ടിപിസിഎല്‍) ജോയിന്റ് വെഞ്ച്വര്‍ ആന്‍ഡ് ഷെയര്‍ഹോള്‍ഡേഴ്സ് എഗ്രിമെന്റ് (ജെവിഎസ്എച്ച്എ) സാമ്പൂരിലെ പ്ലാന്റ് — ഒപ്പുവെച്ചതായി ഇന്ത്യന്‍ മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സൗരോര്‍ജ്ജ പദ്ധതികളുടെ വികസനത്തിനായി ഇന്ത്യ ശ്രീലങ്കയ്ക്ക് വാഗ്ദാനം ചെയ്ത 100 മില്യണ്‍ യുഎസ് ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് നടപ്പിലാക്കുന്നതോടെ ഈ പ്രവര്‍ത്തനത്തില്‍ ശ്രീലങ്കയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാകും. അതുപോലെ തന്നെ പുനരുപയോഗ ഊര്‍ജ മേഖലയിലെ വളര്‍ച്ചയും പ്രാധാന്യവും ഇരു രാജ്യങ്ങള്‍ക്കും മുതല്‍ക്കൂട്ടാണ്. കാരണം, ഇരുവശത്തു നിന്നുമുള്ള സ്വകാര്യമേഖലയ്ക്ക് ഇതില്‍ കാര്യമായ താല്‍പ്പര്യമുണ്ട്.

 

Tags:    

Similar News