ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിൽ കുറവ്

ഒമിക്രോണ്‍ തരംഗത്തില്‍ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വാങ്ങലില്‍ കുറവുവന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ആറ് ശതമാനം കുറവാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിൽ വന്നതെന്നാണ്  ആര്‍ബിയുടെ കണക്കുകള്‍.കഴിഞ്ഞ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍  35 ശതമാനത്തോളമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഉത്സവകാലത്ത് ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്‍ ഒരു ലക്ഷം കോടി രൂപയുടെ അടുത്തായിരുന്നു.അതിനുശേഷം ജനുവരിയിലുണ്ടായ ഈ ഇടിവ് തല്‍ക്കാലികമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒമിക്രോണ്‍ ഭീതിയൊഴിഞ്ഞ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ചെലവഴിക്കല്‍ […]

;

Update: 2022-03-10 04:58 GMT

ഒമിക്രോണ്‍ തരംഗത്തില്‍ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വാങ്ങലില്‍ കുറവുവന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ആറ് ശതമാനം കുറവാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിൽ വന്നതെന്നാണ് ആര്‍ബിയുടെ കണക്കുകള്‍.കഴിഞ്ഞ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 35 ശതമാനത്തോളമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്.

ഉത്സവകാലത്ത് ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്‍ ഒരു ലക്ഷം കോടി രൂപയുടെ അടുത്തായിരുന്നു.അതിനുശേഷം ജനുവരിയിലുണ്ടായ ഈ ഇടിവ് തല്‍ക്കാലികമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഒമിക്രോണ്‍ ഭീതിയൊഴിഞ്ഞ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ചെലവഴിക്കല്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഉപഭോക്താക്കളുടെ ചെലവഴിക്കാനുള്ള ആത്മവിശ്വാസം വീണ്ടും വര്‍ധിച്ചിട്ടുണ്ടെന്നാണ് ഫെബ്രുവരി പകുതിവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് കൊവിഡിനു മുമ്പുണ്ടായിരുന്നതിനെക്കാള്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള വാങ്ങല്‍ വര്‍ധിച്ചിരുന്നു. ഈ ജനുവരിയില്‍ പുതിയതായി 130,000 നടുത്ത് പുതിയ ക്രെഡിറ്റ് കാര്‍ഡുകളാണ് വിപണിയിലേക്ക് എത്തിയത്. ജനുവരി വരെ ഏഴ് കോടിയോളം ക്രെഡിറ്റ് കാര്‍ഡുകളും ഏകദേശം 8700 കോടി രൂപയുടെ അടുത്ത് ഇടപാടുകളുമാണ് നടന്നതെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇടപാടിൽ കുറവ്

മാസാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ എന്നീ ബാങ്കുകളുടെയൊക്കെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകളില്‍ കുറവ് കാണിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് എട്ട് ശതമാനത്തോളം കുറവാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ആക്‌സിസ് ബാങ്ക് 10 ശതമാനം വളര്‍ച്ച നേടി. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവരാണ് ക്രെഡിറ്റ് കാര്‍ഡ് വിപണിയിലെ മുന്‍നിരക്കാര്‍.

ഐസിഐസിഐ ബാങ്കിന്റെ ആമസോണുമായി ചേര്‍ന്നുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്, ആക്‌സിസ് ബാങ്കും ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നുള്ള ക്രെഡിറ്റ് കാര്‍ഡ് എന്നിവയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ്. ക്രെഡിറ്റ് കാര്‍ഡിന്റെ വിപണി പങ്കാളിത്തത്തില്‍ സ്വാകര്യ ബാങ്കുകളാണ് മുന്നില്‍.ഈ ജനുവരി വരെ സ്വകാര്യ ബാങ്കുകളുടെ പങ്കാളിത്തം ഏകദേശം 67 ശതമാനത്തിലധികമാണ്.

പുതിയ കാര്‍ഡുകൾ

ഭാരതി എയര്‍ടെല്ലും ആക്‌സിസ് ബാങ്കും ചേര്‍ന്ന് കഴിഞ്ഞ ദിവസം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി ഒരു ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു. പ്രീ-അപ്രൂവ്ഡ് വായ്പകള്‍, ഇപ്പോള്‍ വാങ്ങി പിന്നീട് പണം അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങളോടെയാണ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ ആളുകളിലേക്കു കൂടി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്‌സിസ് ബാങ്ക് ഈ കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് പുതിയ കാര്‍ഡുകള്‍ പുറത്തിറക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും തിരിച്ചടിയായിരിക്കുകയാണ്.ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ ഏറ്റവും വലിയ പങ്കാളിത്തമുള്ള ബാങ്കായിരുന്നു എച്ച്ഡിഎഫ്‌സി. 2020 നവംബര്‍ 21 നായിരുന്നു ബാങ്കിന്റെ ഡാറ്റ സെന്ററില്‍ തകരാര്‍ സംഭവിച്ചതും തുടര്‍ന്ന് ഡിസംബറില്‍ ബാങ്കിനെ പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കിയതും.വിലക്ക് 2021 ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. ഇത് വിപണിയിലെ ബാങ്കിന്റെ പങ്കാളിത്തം 31 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് കുറച്ചത്. വളര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ മൂന്ന് -നാല് ക്വാര്‍ട്ടറുകളെങ്കിലും വേണ്ടിവരുമെന്നാണ് ബാങ്കിംഗ് അധികൃതര്‍ പറയുന്നത്. ഈ സമയം ഐസിഐസിഐ ബാങ്ക്,എസ്ബിഐ എന്നിവര്‍ വളര്‍ച്ച നേടുകയും ചെയ്തു.

 

Tags:    

Similar News