443 ഇന്‍ഫ്രാ പ്രോജക്ടുകളുടെ പദ്ധതി ചെലവില്‍ വൻ വര്‍ധനവ്

രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 443 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മൊത്തം ചെലവ് 4.45 ലക്ഷം കോടി രൂപയിലധികം വര്‍ധിച്ചു. 150 കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. 1,671 പദ്ധതികളില്‍ 443 പദ്ധതികളുടേയും ചെലവ് കവിയുകയും, 514 പദ്ധതികള്‍ വൈകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 1,671 പദ്ധതികളുടെ നടത്തിപ്പിനായി അനുവദിച്ച തുക 22,54,175.77 കോടി രൂപയാണ്. എന്നാല്‍ അവയുടെ പൂര്‍ത്തീകരണത്തിന് 26,99,651.62 കോടി […]

Update: 2022-02-27 21:55 GMT

രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 443 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മൊത്തം ചെലവ് 4.45 ലക്ഷം കോടി രൂപയിലധികം വര്‍ധിച്ചു. 150 കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. 1,671 പദ്ധതികളില്‍ 443 പദ്ധതികളുടേയും ചെലവ് കവിയുകയും, 514 പദ്ധതികള്‍ വൈകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

1,671 പദ്ധതികളുടെ നടത്തിപ്പിനായി അനുവദിച്ച തുക 22,54,175.77 കോടി രൂപയാണ്. എന്നാല്‍ അവയുടെ പൂര്‍ത്തീകരണത്തിന് 26,99,651.62 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്. അതായത് ആകെ ചെലവ് 4,45,475.85 കോടി രൂപ. ഇത് യഥാര്‍ത്ഥ ചെലവിനേക്കാൾ 19.76% കൂടുതലാണ്. 2022 ജനുവരിയില്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇപ്രകാരം പറയുന്നത്.

ഈ റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ജനുവരി വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 13,16,293.63 കോടി രൂപയാണ്, പദ്ധതികള്‍ക്കായി കരുതിയ ചെലവിന്റെ 48.76 ശതമാനമാണിത്. എങ്കിലും പുതിയ ഷെഡ്യൂള്‍ പ്രകാരം, പൂര്‍ത്തിയാക്കാന്‍ വൈകുന്ന പദ്ധതികളുടെ എണ്ണം 381 ആയി കുറയുമെന്നാണ് പ്രതീക്ഷ.

പൂര്‍ത്തീകരിക്കാന്‍ വൈകിയ 514 പദ്ധതികളില്‍ 89 എണ്ണത്തിനും 1-12 മാസത്തെ കാലതാമസം ഉണ്ടായിട്ടുണ്ട്. 113 പ്രൊജക്ടുകള്‍ 13-24 മാസത്തോളം വൈകി, 25-60 മാസത്തേക്ക് 204 പ്രോജക്ടുകളും വൈകി. 108 പ്രോജക്ടുകള്‍ 61 മാസവും അതിനുമുകളിലും കാലതാമസമെടുത്തു.

ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയിലുണ്ടായ കാലതാമസം പ്രൊജക്ടിന്റെ പൂര്‍ത്തീകരണത്തിന് തടസ്സം സൃഷ്ടിച്ച പ്രധാന കാരണങ്ങളാണ്. മാത്രമല്ല, ധനസഹായം, എഞ്ചിനീയറിംഗ് ടെന്‍ഡറിംഗ്, ഉപകരണങ്ങള്‍ ഓര്‍ഡര്‍-വിതരണം, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവയും പ്രൊജക്ട് വൈകിയതിന്റെ പ്രധാനപ്പെട്ട മറ്റ് കാരണങ്ങളാണ്. കോവിഡ് മഹാമാരിയും, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും പ്രൊജക്റ്റിനെ വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Tags:    

Similar News