ഒരുലക്ഷം നിയമനകത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു
- കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന
- മേള ഉദ്ഘാടനംചെയ്തത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി
റോസ്ഗാര്‍ മേളയ്ക്ക് കീഴില്‍, ഇന്ന് സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്ക് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ മേളയെന്ന് വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരി 12ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പുതുതായി റിക്രൂട്ട് ചെയ്തവര്‍ക്ക് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്തത്. ഈ അവസരത്തില്‍, ന്യൂഡെല്‍ഹിയില്‍ ഇന്റഗ്രേറ്റഡ് കോംപ്ലക്സ് ''കര്‍മയോഗി ഭവന്റെ'' ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
രാജ്യത്തുടനീളം 47 സ്ഥലങ്ങളില്‍ റോസ്ഗാര്‍ മേള നടക്കും. ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന ഗവണ്‍മെന്റുകളിലും/യുടികളിലും ഉടനീളം റിക്രൂട്ട്മെന്റുകള്‍ നടക്കുന്നു. റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആറ്റോമിക് എനര്‍ജി വകുപ്പ്, പ്രതിരോധ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബക്ഷേമ മന്ത്രാലയം, ആദിവാസികാര്യ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം തുടങ്ങിയവ വിവിധ വകുപ്പുകളിലെ ജോലിയും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗാര്‍ മേള. മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ നേരിട്ടുള്ള പങ്കാളിത്തത്തിനും അവസരങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.