റെയില്‍വേയില്‍ 1,000ത്തിലേറെ അവസരങ്ങള്‍; പുതുമുഖങ്ങള്‍ക്കും പത്താംക്ലാസുകാര്‍ക്കും അപേക്ഷിക്കാം

Update: 2024-05-28 05:40 GMT
opportunities in railways, 10th class candidates can also apply
  • whatsapp icon

റെയില്‍വേയുടെ ചെന്നൈയിലെ കോച്ച് ഫാക്ടറിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 1,000 -ലേറെ ഒഴിവുകളാണ് ഉള്ളത്. തൊഴില്‍ പരിചയമില്ലാത്ത പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാം.

ട്രെഡ് അപ്രന്റീസ് പോസ്റ്റിലേക്ക് 330 പേര്‍ക്കാണ് നിയമനം ലഭിക്കുക. അപേക്ഷിക്കുന്നവര്‍ 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പാസായിരിക്കണം. പ്ലസ്ടു തലത്തില്‍ സയന്‍സ് അല്ലെങ്കില്‍ മാത്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. എക്‌സ് ഐ.ടി.ഐ കാറ്റഗറിയില്‍ 680 ഒഴിവുകളുണ്ട്. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

 ഐ.സി.എഫ് ചെന്നൈയുടെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പേര്, ഇ-മെയ്ല്‍, ഫോണ്‍നമ്പര്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കിയിരിക്കണം. ജനറല്‍ കാറ്റഗറിയില്‍ 100 രൂപയാണ് അപേക്ഷ ഫീ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീ നല്‍കേണ്ടതില്ല.

പുതുമുഖങ്ങള്‍ക്കുള്ള പ്രതിമാസ സ്റ്റൈപെന്‍ഡ് 6,000 രൂപയാണ്. പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്ക് 7,000 രൂപ വീതം ലഭിക്കും. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 7,000 രൂപയാണ് ലഭിക്കുക. ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ടാംവര്‍ഷം മുതല്‍ 10 ശതമാനം വര്‍ധന ലഭിക്കും.

അപേക്ഷ രീതി

1. ആദ്യം വെബ്‌സൈറ്റ് സന്ദര്‍ശിച്ച് യോഗ്യത മാനദണ്ഡം ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക.

2. https://pb.icf.gov.in സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിക്കുക.

3. ആവശ്യമുള്ള ഡോക്യുമെന്റ്‌സ് അപ്‌ലോഡ് ചെയ്യുക.

4. അപേക്ഷ ഫീ ഓണ്‍ലൈനായി അടയ്ക്കുക.

5. അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Tags:    

Similar News