തൊഴില്‍തേടുന്നവരുടെ പ്രിയ രാജ്യമായി ന്യൂസിലാന്‍ഡ്; കുടിയേറ്റത്തില്‍ വര്‍ധന

  • കുടിയേറ്റം വര്‍ധിച്ചത് ഇമിഗ്രേഷന്‍ നയങ്ങള്‍ ലഘൂകരിച്ചത് കാരണം
  • കോവിഡിനുശേഷമുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള നീക്കം
  • ന്യൂസിലാന്‍ഡില്‍ നിരവധി അവസരങ്ങള്‍ ഉണ്ടെന്നത് അവിടം ആകര്‍ഷകമാക്കുന്നു

Update: 2023-06-13 07:36 GMT

വിദേശികളുടെ പ്രിയപ്പെട്ട ഇടമായി ന്യൂസിലാന്‍ഡ് മാറുന്നു. ഏപ്രില്‍ മാസത്തില്‍ രാജ്യത്തേക്ക് ഒഴുകയെത്തിയ വിദേശികളുടെ എണ്ണത്തില്‍ റെക്കാര്‍ഡ് രേഖപ്പെടുത്തിയിരുന്നു.

ഏപ്രില്‍ 30 ന് അവസാനിച്ച വര്‍ഷത്തില്‍ കുടിയേറ്റം 72,330 ആയാണ് ഉയര്‍ന്നത്. ഇത് ഇത് 2020 ജൂലൈ മുതലുള്ള ഉയര്‍ന്ന വാര്‍ഷിക നിരക്കാണ്. മാര്‍ച്ച് വരെയുള്ള 12 മാസത്തിനുള്ളില്‍ പുതുക്കിയ നിരക്ക് പ്രകാരം കുടിയേറ്റക്കാരുടെ എണ്ണം 65,755 ആയിരുന്നു.

ന്യൂസിലാന്‍ഡ് ആരോളതലത്തില്‍ പ്രിയപ്പെട്ട ഇടമായി മാറുന്നതിന്റെ കണക്കുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂസിലന്‍ഡ് ആണ് പുറത്തുവിട്ടത്.

തൈാഴില്‍ ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യം ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലളിതമാക്കിയതിന് ശേഷം വിദേശികള്‍ റെക്കോര്‍ഡ് സംഖ്യയില്‍ ന്യൂസിലന്‍ഡിലേക്ക് ഒഴുകുന്നു. അത് ഇപ്പോഴും തുടരുന്നു.

ഏപ്രില്‍ 30 വരെയുള്ള വര്‍ഷത്തില്‍ 98,391 ന്യൂസിലാന്‍ഡുകാരല്ലാത്ത പൗരന്മാര്‍ എത്തിയെങ്കിലും 26,061 പേര്‍ രാജ്യം വിട്ടു പോവുകയും ചെയ്തിരുന്നു.

ഈ കുടിയേറ്റ പ്രവാഹം ന്യൂസിലാന്‍ഡിന് നേട്ടമാണ്.

കോവിഡ്് പകര്‍ച്ചവ്യാധിക്കാലത്ത് അതിര്‍ത്തി അടച്ചപ്പോള്‍ ഉണ്ടായ രൂക്ഷമായ തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചുകൊണ്ട് ന്യൂസിലാന്‍ഡ് കുടിയേറ്റ നയം ലഘൂകരിക്കുകയായിരുന്നു.

പലനിയമങ്ങളും കര്‍ശനമാക്കിയിരുന്നത് അവിടെ അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുടിയേറ്റക്കാരുടെ വരവും പോക്കും എല്ലാം നിരീക്ഷിക്കുന്നുണ്ട്. വീടുകള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാരയങ്ങളും ഇതില്‍പ്പെടുന്നു.

ഇമിഗ്രേഷന്‍ ഡാറ്റ അസ്ഥിരമാണെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. 2020 ഏപ്രില്‍ മാസത്തിന് മുമ്പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴുള്ള കുടിയേറ്റം.

ലോകത്ത് തൊഴില്‍മേഖല അസ്ഥിരമാകുകയും നിരവധിപേര്‍ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ന്യൂസിലാന്‍ഡ് ഇമിഗ്രേഷന്‍ നയം ലഘൂകരിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അടക്കം ഇന്ന് തൊഴില്‍ പ്രതിസന്ധി ഇന്ന് ജനങ്ങളെ വലയ്ക്കുന്നു. ലോകോത്തര കമ്പനികള്‍ മിക്കവരും തൊഴിലാളികളുടെ എണ്ണത്തില്‍ വെട്ടിക്കുറവ് വരുത്തി. ആര്‍ട്ടിഫിഷ്യല്‍ഇന്റലിജന്‍സിന്റെ വരവോടെയും വളരെയധികം ആള്‍ക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.

ഇതിനുപുറമേയാണ് അവിദഗ്ധ തൊഴില്‍ മേഖല. അവരെ പ്രതിസന്ധി നേരിട്ട് ദിനം പ്രതി ബാധിക്കുന്നതാണ്. ഈ രണ്ടു വിഭാഗങ്ങളിലും ന്യൂസിലാന്‍ഡില്‍ തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു.

ഇപ്പോഴും നിരവധി പേരാണ് ഈ മനോഹര രാജ്യത്തേക്ക് ചേക്കേറാന്‍ അവിടെ തൊഴില്‍ തേടുന്നത്. അവസരങ്ങള്‍ നിരവധി ഉണ്ടെന്നതതും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നു എന്നതും ന്യൂസിലാന്‍ഡിനെ വേറിട്ടതാക്കുന്നു. കൂടാതെ അതിമനോഹരമായി ഭൂപ്രകൃതിയും കനിഞ്ഞ് അനുഗ്രഹിച്ച രാജ്യമാണ് ഇത്.


Tags:    

Similar News