ഐടി മേഖലയിൽ ജോലി തിരയുകയാണോ? വൻ അവസരം, അറിയാം

Update: 2024-11-13 13:37 GMT
Job Opportunity news

ഐടി മേഖലയിൽ ജോലി തിരയുകയാണോ? വൻ അവസരം, അറിയാം

  • whatsapp icon

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടെക്നോപാർക്ക് പാർക്ക് സെന്ററുമായി ചേർന്ന് നവംബർ 30 ന് രാവിലെ 10 മുതൽ “പ്രയുക്തി ടെക്നോ ഡ്രൈവ് 2024” എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.

വിവിധ മൾട്ടിനാഷണൽ ഐ.ടി കമ്പനികളിലെ മികച്ച അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.ടെക്, എം.ടെക്, എം.ബി.എ യോഗ്യതയുള്ളവർക്കും C#, Javascript, JQuery, ASP.NET core, Web API, HTML, CSS MVC, REST, SQL, PYTHON, Digital Marketing, ~CX/UX Design, AI/ML, Web Development and Banking Financial മേഖലകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും പങ്കെടുക്കാം.

താൽപര്യമുള്ളവർ https://tinyurl.com/52f3n884 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.

Tags:    

Similar News