എല്‍ഐസി വിളിക്കുന്നു ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

  • സതേണ്‍ സോണല്‍ ഓഫീസിന് കീഴില്‍ ഏതാണ്ട് 1516 ഓളം ഒഴിവുകളാണ് കണക്കാക്കിയിട്ടുള്ളത്
  • അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റായി പ്രതിമാസം 51500 രൂപ ലഭിക്കും.

Update: 2023-02-09 07:37 GMT

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അപക്ഷേ ക്ഷണിക്കുന്നു. സതേണ്‍ സോണല്‍ ഓഫീസിന് കീഴില്‍ ഏതാണ്ട് 1516 ഓളം ഒഴിവുകളാണ് കണക്കാക്കിയിട്ടുള്ളത്. മാര്‍ക്കറ്റിംഗ് പാടവവും മികച്ച ആശയവിനിമയ ശേഷിയുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ നിയമനങ്ങള്‍ അനുസരിച്ച് എസ്ഇ/എസ്ടി/ ഒബിസി/ഇഡബ്ല്യുഎസ് റിസര്‍വേഷനുകള്‍ പരിഗണിച്ചുകൊണ്ടായിരിക്കും  തിരഞ്ഞെടുപ്പും നിയമനവും.

റിസര്‍വ്ഡ് കാറ്റഗറിയിലെ ഒഴിവുകള്‍ ഉള്‍പ്പെടെ ആകെ ഒഴിവുകളുള്ള തസ്തികകളുടെ എണ്ണം പ്രവിഷണല്‍ ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അന്തിമ തിരഞ്ഞെടുപ്പ് സമയത്തെ യഥാര്‍ത്ഥ ഒഴിവുകളും അഭിമുഖത്തിന് ശേഷം വിജയികളായവരുടെ ലഭ്യതയും അനുസരിച്ച് യഥാര്‍ത്ഥ ഒഴിവുകളുടെ എണ്ണം വ്യത്യാസപ്പെടുന്നതാണ്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ മുംബൈയിലെ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെലോയോ ആയിരിക്കണം. ഓണ്‍ലൈന്‍ പരീക്ഷകളുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.

മാര്‍ക്കറ്റിംഗ് ജോലി ആയതിനാല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളില്‍ ജോലി സംബന്ധമായി നിരന്തര യാത്രകള്‍ ചെയ്യേണ്ടതായി വരും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരാകാന്‍ യോഗ്യതയുള്ള ആളുകളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒപ്പം ഏജന്റുമാരുടെ സ്ഥിരതയുള്ള ടീം കെട്ടിപ്പടുക്കേണ്ടതുമാണ്.

ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ക്ക് പരിശീലനവും മാര്‍ഗ നിര്‍ദ്ദേശവും നല്‍കി അവരിലൂടെ എല്‍ഐസിയ്ക്ക് ബിസിനസ് സംഭരിക്കേണ്ട ഉത്തരവാദിത്തവും അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസറുടേതാണ്.

പോളിസി ഉടമകള്‍ക്ക് കൃത്യമായ വിപണനാനന്തര സേവനം നല്‍കേണ്ടതിനും അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസറുടേതാണ്. അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റായി പ്രതിമാസം 51500 രൂപ ലഭിക്കും.

നിര്‍ദ്ദിഷ്ട ഹെഡ് ക്വാര്‍ട്ടറില്‍ നിയമിതനായ പ്രൊബേഷണറി ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് 35650-2200(2)-40050-2595(2)-45240-2645(17)-90205 രൂപ സ്‌കെയിലില്‍ ശമ്പളവും അലവന്‍സുകളും കൂടാതെ ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീം, എല്‍ടിസി മെഡിക്കല്‍ ആനുകൂല്യം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് പേഴ്‌സണല്‍, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്, വാഹനം വാങ്ങുന്നതിനുള്ള അഡ്വാന്‍സ് (ടൂവിലര്‍/ഫോര്‍വീലര്‍), ബ്രീഫ് കേസ്/ ലെതര്‍ ബാഗ്, മൊബെല്‍ ഹാന്‍ഡ്‌സെറ്റ് എന്നിവ വാങ്ങുന്നതിന്റെ തുകയുടെ റീ ഇംബേഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ചട്ടപ്രകാരം നല്‍കുന്നതാണ്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ജോലി സ്ഥരപ്പെട്ടതിന് ശേഷം ആകര്‍ഷകമായ ഇന്‍സെന്റീവ് ലഭിക്കും.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഈ മാസം 10 ആണ്. പ്രിലിമിനറി, മെയിന്‍ pareekshakal യഥാക്രമം മാര്‍ച്ച് 12, ഏപ്രില്‍ 8 തിയതികളില്‍ നടക്കും.

Tags:    

Similar News