പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി ഇന്ത്യയിലെ തൊഴിലുടമകള്‍
- രാജ്യത്തെ 603-ലധികം കമ്പനികളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം
- ഇ-കൊമേഴ്സ്, ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍, എഞ്ചിനീയറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, റീട്ടെയില്‍ മേഖലയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം
- സൈബര്‍ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ് വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥിള്‍ക്ക് മികച്ച ഡിമാന്‍ഡ്
2024ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയിലെ 72 ശതമാനം തൊഴിലുടമകളും പുതുമുഖങ്ങളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായി ടീംലീസ് എഡ് ടീച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ഏപ്രിലിനും ജൂണിനുമിടയില്‍ ഇന്ത്യയിലുടനീളമുള്ള 603-ലധികം കമ്പനികളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയതാണ് കരിയര്‍ ഔട്ട്ലുക്ക് റിപ്പോര്‍ട്ട്. ഇത് പുതിയ ബിരുദധാരികള്‍ക്ക് തൊഴില്‍ വിപണിയില്‍ നല്ല പ്രവണത സൂചിപ്പിക്കുന്നു.
ഇ-കൊമേഴ്സ്, ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍, എഞ്ചിനീയറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, റീട്ടെയില്‍ എന്നിവ ഈ വര്‍ഷത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ പുതുമുഖങ്ങളെ നിയമിക്കാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന മൂന്ന് മുന്‍നിര ബിസിനസുകളാണ്.
കൂടാതെ, ജോലിയുടെ കാര്യത്തില്‍, സര്‍വേ പ്രകാരം, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, എസ് ഇ ഒ എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ സെയില്‍സ് അസോസിയേറ്റ്, ഡിസൈനര്‍ എന്നിവ ഫ്രഷര്‍മാര്‍ക്ക് ഏറ്റവും ഡിമാന്‍ഡുള്ള സ്ഥാനങ്ങളായി ഉയര്‍ന്നു.
സൈബര്‍ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് തൊഴിലുടമകള്‍ തേടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
''പുതിയവരെ നിയമിക്കാനുള്ള ഉദ്ദേശ്യം വര്‍ധിക്കുന്നത് പ്രോത്സാഹജനകമായ അടയാളമാണ്. ഇത് തൊഴിലുടമകള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുകയും പുതിയ പ്രതിഭകള്‍ക്ക് തൊഴില്‍ സേനയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലപ്പെട്ട അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു, ''ടീംലീസ് എഡ്ടെക് സ്ഥാപകനും സിഇഒയുമായ ശന്തനു റൂജ് പറഞ്ഞു.