യുപിഐ സേവനങ്ങള്‍ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും

  • പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രനേതാക്കളുടെ സാന്നിധ്യത്തില്‍
  • ശ്രീലങ്കയും മൗറീഷ്യസുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നു

Update: 2024-02-12 07:37 GMT

ഇന്ത്യയുടെ യുപിഐ സേവനങ്ങള്‍ ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിക്കുന്നു. ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രണ്ട് ദ്വീപ് രാഷ്ട്രങ്ങളുടെയും ഉന്നത നേതൃത്വങ്ങളും സാക്ഷ്യം വഹിക്കും. ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡ് സേവനങ്ങളും മൗറീഷ്യസില്‍ ആരംഭിക്കും

മൗറീഷ്യന്‍ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുക്കും. ഉച്ചക്ക് ഒരു മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

യുപിഐ വികസിപ്പിച്ചെടുത്തത് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. മൊബൈല്‍ ഫോണുകള്‍ വഴിയുള്ള ഇന്റര്‍-ബാങ്ക് ഇടപാടുകള്‍ സുഗമമാക്കുന്നതിനുള്ള ഒരു തല്‍ക്ഷണ തത്സമയ പേയ്മെന്റ് സംവിധാനമാണ് ഇത്. വിപുലമായ സ്വീകാര്യതയുള്ള ഇന്ത്യയില്‍ നിന്നുള്ള ഒരു ആഗോള കാര്‍ഡ് പേയ്മെന്റ് ശൃംഖലയാണ് യുപിഐ. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയിലും മൗറീഷ്യസിലും ഇന്ത്യന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

Tags:    

Similar News