ഉഭയകക്ഷി നിക്ഷേപ കരാറുമായി ഇന്ത്യയും യുഎഇയും
- കരാര്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തും
- യുഎഇ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഏഴാമത്തെ വലിയ സ്രോതസ്
- ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവും യുഎഇ
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഉഭയകക്ഷി നിക്ഷേപ കരാറില്‍ ഒപ്പുവെച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിനിടെ പ്രഖ്യാപിച്ച ഫിന്‍ടെക്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്ക് പുറമേയാണിത്.
ഈ കരാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുഎഇ പ്രസിഡന്റായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഏഴാമത്തെ വലിയ സ്രോതസാണ് യുഎഇ. 16.67 ബില്യണ്‍ ഡോളറാണ് അവരുടെ നിക്ഷേപം. 2022ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ബില്യണ്‍ ഡോളര്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം മൂന്നര ബില്യണ്‍ ഡോളറിന് അടുത്തെത്തി. യു എ ഇ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി മാറുകയും ചെയ്തു. മൊത്തം വ്യാപാരം 85 ബില്യണ്‍ ഡോളറിലെത്തി മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമായി.
യുഎഇ 2022 ഫെബ്രുവരിയില്‍ ഇന്ത്യയുമായി ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പിട്ടു. അതേവര്‍ഷം മെയ്മാസത്തില്‍ കരാര്‍ നിലവില്‍ വന്നു.ഇതോടെയാണ് കയറ്റുമതി വര്‍ധിച്ചത്.
ഇന്ത്യ-മിഡില്‍ ഈസ്റ്റ് ഇക്കണോമിക് കോറിഡോര്‍ (ഐഎംഇസി) സംബന്ധിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ ചട്ടക്കൂട് കരാറിലും ഇരുപക്ഷവും ഒപ്പുവച്ചു. ഇത് ഈ വിഷയത്തില്‍ മുന്‍കാല ധാരണകളും സഹകരണവും കൂടുതല്‍ പ്രാദേശിക കണക്റ്റിവിറ്റിയും അടിസ്ഥാനമാക്കിയുള്ളതാണ്, പിഎംഒ പറഞ്ഞു. ചൈനയുടെ വിവാദമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിനെ ചെറുക്കാനുള്ള പ്രത്യക്ഷമായ നീക്കത്തില്‍ ഇന്ത്യയെ പശ്ചിമേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന ഒരു കടല്‍-കര കണക്റ്റിവിറ്റി പദ്ധതിക്ക് ഐഎംഇസി സംരംഭം ആഹ്വാനം ചെയ്യുന്നു.
ചെലവ് കുറഞ്ഞതുമായ ക്രോസ്-ബോര്‍ഡര്‍ ഷിപ്പ്-ടു-റെയില്‍ ട്രാന്‍സിറ്റ് നെറ്റ്വര്‍ക്ക് പ്രദാനം ചെയ്യുന്ന ഒരു റെയില്‍വേ ഇതില്‍ പ്രധാനമാണ്. ചരക്കുകളും സേവനങ്ങളും ഇന്ത്യയിലേക്കും പുറത്തേക്കും അയക്കുന്നതിന് ഇത് സഹായകമാകും.
ദേശീയ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാറിലും ഇരുപക്ഷവും ഒപ്പുവച്ചു. തല്‍ഫലമായി, ഇന്ത്യയുടെ യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ്, യുഎഇയിലെ സെന്‍ട്രല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്റ് നടത്തുന്ന പ്ലാറ്റ്ഫോമായ ആനിയുമായി ബന്ധിപ്പിക്കും. യുഎഇയിലുടനീളം റുപേയുടെ സാര്‍വത്രിക സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനാണ് ഈ നീക്കം.
യുഎഇയിലേക്കുള്ള പ്രധാനമന്ത്രിയുടെ ഏഴാമത്തെയും കഴിഞ്ഞ 8 മാസത്തിനിടെ മോദിയും അല്‍ നഹ്യാനും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയുമാണ് ഇപ്പോള്‍ നടന്നത്. അബുദാബിയില്‍ ബിഎപിഎസ് സ്വാമിനാരായണ്‍ സന്‍സ്ത നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.