യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ അമുല്‍

  • അമുല്‍ വാഗ്ദാനം ചെയ്യുന്നത് പ്രോട്ടീന്‍ സമ്പുഷ്ടമായ, ഓര്‍ഗാനിക്, കെമിക്കല്‍ രഹിത ഉല്‍പ്പന്നങ്ങള്‍
  • ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യം ഇന്ന് ഇന്ത്യയാണ്

Update: 2024-10-06 09:07 GMT

യുഎസിനു ശേഷം യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ അമുല്‍ തയ്യാറെടുക്കുകയാണാണെന്ന് അമുലിന്റെയും ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്റെയും (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത. യുഎസിലെ അമുലിന്റെ പ്രവര്‍ത്തനം മികച്ച വിജയം കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജംഷഡ്പൂരില്‍ ഒരു സ്വകാര്യ ബിസിനസ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'അമുല്‍ മോഡല്‍: ട്രാന്‍സ്ഫോര്‍മിംഗ് ലൈവ്‌സ് ഓഫ് മില്യണ്‍'

എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമാണ്.

'ഡയറി വെറുമൊരു ബിസിനസ്സ് മാത്രമല്ല-ഇത് ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയാണ്,' അദ്ദേഹം പറഞ്ഞു. യുഎസില്‍ അമുല്‍ അടുത്തിടെ പുറത്തിറക്കിയ പാലിനെക്കുറിച്ച് സംസാരിച്ച മേത്ത, ഇത് 'വളരെ വിജയകരം' ആണെന്നും അവര്‍ ഇപ്പോള്‍ ആദ്യമായി യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറാടെക്കുകയാണെന്നും പറഞ്ഞു.

ഉപഭോക്താക്കള്‍ വിശ്വസിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ, ഓര്‍ഗാനിക്, കെമിക്കല്‍ രഹിത ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ അമുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം അവരുടെ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും തുടര്‍ച്ചയായി വിപുലീകരിക്കുന്നുമുണ്ട്, അമുലിന്റെ സ്ഥാപകനായ ഡോ. കുര്യന്‍ വികസിപ്പിച്ച ആവാസവ്യവസ്ഥയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മേത്ത പറഞ്ഞു, 'ഇന്ത്യയ്ക്ക് ലോകത്തിന് ഒരു സമ്മാനം നല്‍കാന്‍ കഴിയുമെങ്കില്‍, അത് സഹകരണ പ്രവര്‍ത്തന സംവിധാനമായിരിക്കും, അത് ഡോ. കുര്യന്‍ ഞങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ്. സഹകരണത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഇന്ത്യയില്‍ ഒരു പുതിയ വിപ്ലവം സൃഷ്ടിച്ചു.'

ഇന്ത്യയിലുടനീളമുള്ള 107 ഡയറി പ്ലാന്റുകള്‍ വഴി അമുല്‍ പ്രതിദിനം 310 ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു. 50 ലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു. പ്രതിവര്‍ഷം 22 ബില്യണ്‍ പായ്ക്കുകള്‍ വിറ്റഴിക്കപ്പെടുന്നുവെന്ന് മേത്ത പറഞ്ഞു.

അമുലിന് 80,000 കോടി രൂപയുടെ വിറ്റുവരവുണ്ട്. 36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ആഗോളതലത്തില്‍ ഏറ്റവും ശക്തമായ ഡയറി, ഫുഡ് ബ്രാന്‍ഡായി ഇപ്പോള്‍ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നു, അദ്ദേഹം അവകാശപ്പെട്ടു.

പാല് കുറവുള്ള ഒരു രാജ്യം ഒരു ദിവസം സ്വയം പര്യാപ്തമാകുമെന്ന് സ്വപ്നം കാണാന്‍ അരനൂറ്റാണ്ട് മുമ്പ് ഡോ. കുര്യന്‍ ധൈര്യപ്പെട്ടിരുന്നതായി ഡോ. വര്‍ഗീസ് കുര്യന്റെ മകള്‍ നിര്‍മ്മല കുര്യന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായി ഇന്ത്യ നിലകൊള്ളുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News