ആസിയാന്‍-ഇന്ത്യ വ്യാപാര കരാര്‍; അവലോകനം വേഗത്തിലാക്കാന്‍ നടപടി

  • വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നത് 2010-ല്‍
  • ഇന്ത്യ-ആസിയാന്‍ വ്യാപാര സന്തുലിതാവസ്ഥ ഗ്രൂപ്പിന് അനുകൂലമായ സാഹചര്യത്തിലാണ് പുനപരിശോധന
  • ഇന്ത്യയുടെ ആവശ്യപ്രകാരമാണ് കരാര്‍ പുനപരിശോധിക്കുന്നത്
;

Update: 2025-03-19 04:18 GMT

ആസിയാന്‍-ഇന്ത്യ വ്യാപാര കരാര്‍ അവലോകനം വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയും മലേഷ്യയും സമ്മതിച്ചതായി വാണിജ്യ മന്ത്രാലയം.10 അംഗ ആസിയാന്‍ ഗ്രൂപ്പിലെ പ്രധാന അംഗങ്ങളില്‍ ഒന്നാണ് മലേഷ്യ. ഈ വര്‍ഷത്തെ ഗ്രൂപ്പിന്റെ ചെയര്‍മാനും മലേഷ്യയാണ്.

2010 ല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതാണ്. ആസിയാനില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുകയും വ്യാപാര സന്തുലിതാവസ്ഥ 10 അംഗ ഗ്രൂപ്പിന് അനുകൂലമായി മാറുകയും ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം 2019 ല്‍ കരാര്‍ പുനഃപരിശോധനയ്ക്ക് ഗ്രൂപ്പ് സമ്മതിച്ചു.

വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദയും മലേഷ്യന്‍ നിക്ഷേപ, വ്യാപാര, വ്യവസായ ഡെപ്യൂട്ടി മന്ത്രി ല്യൂ ചിന്‍ ടോങ്ങും തമ്മില്‍ നടന്ന ഉഭയകക്ഷി യോഗത്തിലാണ് അവലോകനം വേഗത്തിലാക്കാനുള്ള തീരുമാനം. അവലോകനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.

ആസിയാന്‍ ഇന്ത്യ വ്യാപാര കരാറിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ ഉഭയകക്ഷി വ്യാപാര വിഷയങ്ങള്‍, സാധനങ്ങള്‍ക്കുള്ള വിപണി പ്രവേശനം, സെമികണ്ടക്ടര്‍ വ്യവസായത്തിലെയും സേവന മേഖലയിലെയും സഹകരണം, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ (ബിഐഎസ്) വിദേശ നിര്‍മ്മാതാക്കളുടെ സര്‍ട്ടിഫിക്കേഷന്‍ സ്‌കീമുമായി (എഫ്എംസിഎസ്) ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.

2023-24 കാലയളവില്‍ 20.02 ബില്യണ്‍ യുഎസ് ഡോളറിന്റെ മൊത്തം വ്യാപാരമാണ് ആസിയാനും ഇന്ത്യയും തമ്മില്‍ നടന്നത്. ആസിയാനില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് മലേഷ്യ. 

Tags:    

Similar News