അദാനി ഗ്രൂപ്പിനു എസ് ബി ഐ യുമായുള്ള ഇടപാട് 27000 കോടി
പുതിയ വായ്പക്കായി അദാനി ഗ്രൂപിലെ ഒരു കമ്പനിയും എസ ബി ഐ യെ സമീപിച്ചിട്ടില്ല
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അദാനി ഗ്രൂപ്പുമായി 27000 കോടിയുടെ ഇടപാടെ ഉള്ളുവെന്ന് ബാങ്ക്.
പോർട്ടു മുതൽ ഖനനം വരെയുള്ള സംരംഭങ്ങളിൽ നിക്ഷേപമുള്ള വ്യവസായ ഗ്രൂപ്പിനു അവരുടെ വായ്‌പകൾ തിരിച്ചടക്കുന്നതിൽ എന്തെങ്കിലും പ്രയാസം നേരിടുന്നതായി ബാങ്ക് വിചാരിക്കുന്നില്ലെന്നു , എസ ബി ഐ ചെയർമാൻ ദിനേശ് ഖാരെ പറഞ്ഞു. ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ ഈടിൽ ഗ്രൂപ്പിന് വായ്‌പകൾ നൽകിയിട്ടില്ലെന്നും ഖാരെ തുടർന്ന് പറഞ്ഞു.
ഒരു അദാനി ഗ്രൂപ്പ് കമ്പനിക്കു വായ്പ കൊടുക്കുന്നത് അതിന്റെ ആസ്തിയും, ആ കമ്പനിയിലേക്ക് എത്ര പണ൦ വരുന്നു , എത്ര പണം പുറത്തേക്കു പോകുന്നു എന്നതിനെ ആശ്രയിച്ചു മാത്രമാണ് . അവരുടെ തിരിച്ചടവ് റെക്കാർഡ് വളരെ നല്ലതുമാണ്, അദ്ദേഹം പറഞ്ഞു.
പുതിയ വായ്പക്കായി അദാനി ഗ്രൂപിലെ ഒരു കമ്പനിയും എസ ബി ഐ യെ സമീപിച്ചിട്ടില്ലെന്നും, ഖാരെ പറഞ്ഞു .