കേരള കമ്പനികൾ ഇന്ന്; നേട്ടം തുടർന്ന് കിറ്റെക്സ് ഓഹരികൾ

  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.79 ശതമാനം ഇടിഞ്ഞു
  • കേരള ആയുർവേദ ഓഹരികൾ 4.84 ശതമാനം ഉയർന്നു
  • ഫെഡറൽ ബാങ്ക് ഓഹരികൾ 2.05 ശതമാനം നേട്ടം നൽകി

Update: 2024-11-21 14:49 GMT

നവംബർ 21-ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ചു ശതമാനം ഉയർന്ന ഓഹരികൾ 667.05 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 6.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4,237 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 678.70 രൂപയും താഴ്ന്ന വില 177 രൂപയുമാണ്. 

കേരള ആയുർവേദ ഓഹരികൾ 4.84 ശതമാനം നേട്ടത്തോടെ 312.10 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ 2.05 ശതമാനം കുതിപ്പോടെ 210.88 രൂപയിലെത്തി. ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 1.55 ശതമാനം വർധനയോടെ 43.91 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.48 ശതമാനം ഉയർന്ന് 711.75 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 0.87 ശതമാനം നേട്ടം നൽകി 370.10 രൂപയിലെത്തി.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.79 ശതമാനം നഷ്ടത്തോടെ 1295.40 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. ജിജോത് ഓഹരികൾ 4.26 ശതമാനം ഇടിവോടെ 107.85 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 4.19 ശതമാനം താഴ്ന്ന് 326.95 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യൻ പ്ലവുഡ്‌സ് ഓഹരികൾ 3.90 ശതമാനം നഷ്ടത്തിൽ 182.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 2.99 ശതമാനം ഇടിവിൽ 153.63 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News