സ്‌പോർട്‌സ്‌ വെയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ 2-ാമത് സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍

Update: 2024-11-23 11:21 GMT

സ്‌പോർട്‌സ്‌ വെയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (എസ്എംഎ) രണ്ടാം സംസ്ഥാന സമ്മേളനം നവംബർ 26 ന് തൃശ്ശൂരില്‍ നടക്കും. അശോക ഇൻ ഹോട്ടലിൽ നടക്കുന്ന സമ്മേളനം രാവിലെ 9:30 ന് കായിക മന്ത്രി ശ്രീ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഡോ. പീറ്റർ ഞാളിയനെ (മുൻ ലോക വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻ, വേൾഡ്‌ബോഡി ബിൽഡിംഗ് ചാമ്പ്യൻ) ആദരിക്കും. ചടങ്ങിൽ കല്യാൺ സിൽക്‌സ് മാനേജിംഗ് ഡയറക്ടറും കേരള ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെൻ്റ്‌സ് അസോസിയേഷൻ പ്രസിഡൻ്റുമായ പട്ടാഭിരാമൻ മുഖ്യപ്രഭാഷണം നടത്തും. കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്റും മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനുമായ ഷറഫ് അലി ഈ വർഷത്തെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ശ്രീ. ഐ എം വിജയൻ (മുൻ ഇന്ത്യൻ ഫുഡ്‌ബോൾ ക്യാപ്റ്റൻ) ലോഗോ പ്രകാശനം ചെയ്യും. 

സ്പോർട്‌സ് വസ്ത്രനിർമ്മാണ വ്യവസായം ഇന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സംരംഭകരുടെയും തൊഴിലാളികളുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളും  അവകാശങ്ങളും നേടുന്നതിനുള്ള മാർഗങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

 വിവിധ പ്രൊജെക്ടുകൾ, ചികിത്സാ പദ്ധതികൾ, ഇൻഷുറൻസ് വെൽഫെയർ സ്‌കീമുകൾ എന്നിവ രൂപീകരിച്ച് നിലവിലെ സർക്കാർ സബ്‌സിഡികൾ നേടുക, ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഒരു സംഘടനയുടെ കുടക്കീഴിൽ വരേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് നിർമ്മാതാക്കളെ ബോധവത്കരിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. കൂടാതെ, കുതിച്ചുയരുന്ന ഓൺലൈൻ വിപണന ആപ്പുകളെ എങ്ങനെ നേരിടാമെന്നും, പരസ്പര മത്സര ബുദ്ധിയോടെ സ്പോർട്‌സ് വസ്ത്രനിർമ്മാണ വ്യവസായ മേഖലയിൽ നഷ്ടം വരുത്തിയ പ്രവർത്തനങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും സമ്മേളനത്തിൽ വിശദീകരിക്കും. സമ്മേളനത്തിൽ  ശ്രീ. ചന്ദ്രൻ ടി. എസ്. ( മുൻ ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ് ,കേരള ഗവ:) ക്ലാസുകൾ നയിക്കും.

Tags:    

Similar News