കൊച്ചി മെട്രോ ടൈംടേബിൾ ഇനി ‘വെയർ ഈസ് മൈ ട്രെയിൻ’ ആപ്പിലും, ഗൂഗിൾ മാപ്പിലും

Update: 2025-01-04 07:40 GMT

കൊച്ചി മെട്രോയുടെ വി​ശ​ദ​മാ​യ ടൈം ടേബിൾ ഗൂ​ഗി​ള്‍ മാ​പ്പി​ലും വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ലും ല​ഭ്യ​മാ​ക്കി കെ​എം​ആ​ര്‍എ​ല്‍. യാ​ത്ര ​ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്തെ ട്രെയിൻ ഏ​തു സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ന്നും നി​ര്‍​ദി​ഷ്ട സ്റ്റേ​ഷ​നി​ല്‍ എ​പ്പോ​ള്‍ എ​ത്തു​മെ​ന്നു​​ള്ള ടൈം ടേബിൾ പ്ര​കാ​ര​മു​ള്ള അ​പ്‌​ഡേ​ഷ​ന്‍ വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ൽ ല​ഭ്യ​മാ​കും. ഗൂഗിൾ മാപ്പിൽ യാത്രക്കാർ നിൽക്കുന്ന സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയവും ടിക്കറ്റ് നിരക്കും ലഭ്യമാകും.

ടൈം ടേബി​ളും അ​പ്‌​ഡേ​ഷ​നും എങ്ങനെ ലഭിക്കും ?

1. വേർ ഈസ് മൈ ട്രെയിൻ ആ​പ്പി​ന്‍റെ അ​പ്‌​ഡേ​റ്റ​ഡ് വേ​ര്‍​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക.

2. ആ​പ്പി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ മൂ​ന്നു​ ലൈ​നി​ല്‍ ക്ലി​ക്ക് ചെ​യ്ത് അ​പ്‌​ഡേ​റ്റ് ടൈം ടേബിൾ ന​ല്‍​കു​ക.

3. ചെ​യ്ഞ്ച് സി​റ്റി​യി​ല്‍ ക്ലി​ക്ക് ചെ​യ്ത് കൊ​ച്ചി സെ​ല​ക്ട് ചെ​യ്യു​ക. അ​പ്പോ​ള്‍ പ്ര​ധാ​ന സ്‌​ക്രീ​നി​ല്‍ എ​ക്‌​സ്പ്ര​സ്, മെ​ട്രോ എ​ന്നീ ഓ​പ്ഷ​നു​ക​ള്‍ ല​ഭ്യ​മാ​കും.

4. മെ​ട്രോ സെ​ല​ക്ട് ചെ​യ്ത ​ശേ​ഷം പു​റ​പ്പെ​ടേ​ണ്ട​തും എ​ത്തി​ച്ചേ​രേ​ണ്ട​തു​മാ​യ സ്റ്റേ​ഷ​നു​ക​ള്‍ സെ​ല​ക്ട് ചെ​യ്യു​ക.

5. ഫൈ​ന്‍​ഡ് ട്രെയി​ന്‍​സി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ ടൈം ടേബിളി​ല്‍ ഏ​റ്റ​വും അ​ടു​ത്ത ട്രെ​യി​നി​ന്‍റെ സ​മ​യ​വും പ്ലാ​റ്റ്‌​ഫോ​മും ല​ഭ്യ​മാ​കും. ഇ​തി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ടൈം ടേബിൾ പ്ര​കാ​ര​മു​ള്ള ട്രെയി​നി​ന്റെ അ​പ്‌​ഡേ​റ്റ​ഡ് മൂ​വ്‌​മെ​ന്‍റ് കാ​ണാം.

ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പേ​ര് ന​ല്‍​കി​യ ​ശേ​ഷം പ​ബ്ലി​ക് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മോ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്താ​ല്‍ ആ ​സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള മെ​ട്രോ റൂ​ട്ട്, നി​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്താ​നു​ള്ള ദൂ​രം, ആ​വ​ശ്യ​മാ​യ സ​മ​യം എ​ന്നി​വ അ​റി​യാം. സ്റ്റേ​ഷ​ന്‍റെ പേ​രി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ഉ​ട​നെ പു​റ​പ്പെ​ടു​ന്ന ട്രെ​യി​നും തു​ട​ര്‍​ന്നു​ള്ള ഏ​താ​നും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​വും എ​ത്തി​ച്ചേ​രേ​ണ്ട സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കും ഓ​രോ സ്റ്റേ​ഷ​നി​ലും ട്രെ​യി​ന്‍ എ​ത്തു​ന്ന സ​മ​യ​വും അ​റി​യാം.

Tags:    

Similar News