കോഴിക്കോട് – ബാംഗ്ലൂര്‍ നവകേരള ബസ് സര്‍വീസ് ആരംഭിച്ചു, ആദ്യ യാത്രയിൽ 'ഹൗസ്ഫുൾ'

Update: 2025-01-01 07:07 GMT

കോഴിക്കോട് നിന്ന് ബാഗ്ലൂരുവിലേക്ക് നവകേരള ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ച ബസ് വൈകീട്ട് നാലരയോടെ ബാഗ്ലൂരെത്തും. തിരികെ രാത്രി 10 30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേദിവസം പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് എത്തും. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്. 

വലിയ മാറ്റങ്ങളുമായാണ് നവകേരള ബസ് ഇത്തവണ നിരത്തുകളിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാൻ പാകത്തില്‍ 11 സീറ്റുകളാണ് ബസില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശുചിമുറി ബസിൽ നിലനിർത്തിയിട്ടുണ്ട്.

കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്. ആദ്യ മൂന്നു ദിവസത്തെ ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി. ആദ്യ സർവീസ് തന്നെ ഹൗസ്ഫുൾ ആണ്. ആദ്യ ഘട്ടത്തില്‍ യാത്രക്കാര്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ചാണ് സര്‍വീസ് പുനരാംഭിച്ചിരിക്കുന്നത്.

Tags:    

Similar News