പ്രണയ ദിനത്തില്‍ നോട്ടമിട്ട് വ്യാപാര മേഖല

  • വാച്ചുകള്‍, ബ്രാന്‍ഡഡ് ആഭരണങ്ങള്‍, ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍ എന്നിവയ്ക്ക് ഏറ്റവും ഡിമാന്റ്
  • കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
  • രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍ റൂമുകളെല്ലാം തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്

Update: 2024-02-13 11:11 GMT

നാളെയാണ് ഫെബ്രുവരി 14, വാലന്റൈന്‍സ് ഡേ. പ്രണയദിനത്തില്‍ നേട്ടം കൊയ്യുകയാണ് വിപണി. ആഡംബര വസ്തുക്കളുടെ വില്‍പ്പനക്കൊപ്പം ഹോട്ടല്‍ ബുക്കിംഗുകളും ഏതാണ്ട് പൂര്‍ണമായെന്നാണ് റിപ്പോര്‍ട്ട്. നിരവധി ഓഫറുകളുമായി വിപണി വിപിക്കുകയാണ് പല ഉത്പന്നങ്ങളും. വാച്ചുകള്‍, ആഭരണങ്ങള്‍, ഡിസൈനര്‍ ഹാഡ്ബാഗുകള്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ ശക്തമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

ആഡംബര വസ്തുക്കളുടെ വില്‍പ്പന പ്രതവര്‍ഷം 50 ശതമാനത്തിന്റെ വര്‍ധന കാഴ്ച്ചവക്കുന്നുണ്ട്. പ്രീമിയം ടോബ്ലെറോണ്‍, ഫെറേറോ റോഷര്‍, ഹെര്‍ഷീസ് എന്നിവയുടെ വില്‍പ്പനക്കൊപ്പം ലക്ഷ്വറി ചോക്ലേറ്റുകളായ വെഞ്ചി, പാറ്റ്ച്ചി പോലുള്ളക്കും പ്രിയമേറിയിട്ടുണ്ടെന്നാണ് വിപണി സൂചിപ്പിക്കുന്നത്. 'വെഞ്ചി ചോക്ലേറ്റുകളുടെ വില 800 ഗ്രാം ബാറിന് 7,295 രൂപയാണ്. കൂടാതെ 54 ഓളം ചോക്ലേറ്റ് സിഗാര്‍ ബോക്‌സ്ുകളും ലഭ്യമാണ്. ഇതിന് 64,500 രൂപ വരെ ഉയരാം,' ഫോര്‍ സീസണ്‍സ് ബെംഗളൂരു മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശലഭ് അറോറ പറഞ്ഞു.

കോംബോ ഓഫറുകളും പാക്കേജുകളും നല്‍കി ഹോട്ടലുകളും റസ്‌റ്റൊറന്റുകളും പ്രണയദിനത്തെ സ്വീകരിച്ച് കഴിഞ്ഞു. ഇതിനോടകം രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍ റൂമുകളെല്ലാം തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആഘോഷങ്ങളും ആഡംബരങ്ങളുമുള്ള പുത്തന്‍ തലമുറയുടെ താല്‍പ്പര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വിപണി.

ഹോട്ടല്‍ ബുക്കിംഗില്‍ ശ്രദ്ധേയമായ കുതിപ്പുണ്ടായിട്ടുണ്ടെന്നും ഇതിലൂടെ 27 വരെ വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നതായും റീഫിള്‍സ് ഉദയ്പൂര്‍ ബോട്ടലിന്റെ ജനറല്‍ മാനേജര്‍ രാജേഷ് നമ്പി പറഞ്ഞു.



Tags:    

Similar News