ഇന്ത്യയുമായി എഫ് ടി എ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

  • 2023-24 ല്‍ ഇന്ത്യയും ഇയുവും തമ്മിലുള്ള വ്യാപാരം 137.5 ബില്യണ്‍ ഡോളറിലെത്തി
  • നിര്‍ദ്ദിഷ്ട എഫ് ടി എ സംബന്ധിച്ച ചര്‍ച്ചകളുടെ പുരോഗതി ഇരുകൂട്ടരും വിലയിരുത്തി
  • പത്താം റൗണ്ട് എഫ്ടിഎ ചര്‍ച്ചകള്‍ മാര്‍ച്ച് 10ന് ആരംഭിക്കും
;

Update: 2025-02-28 07:09 GMT

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുവര്‍ഷത്തിനകം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ചരക്ക് വ്യാപാരത്തില്‍ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍.

2023-24 ല്‍ ഇന്ത്യയും ഇയുവും തമ്മിലുള്ള വ്യാപാരം 137.5 ബില്യണ്‍ ഡോളറിലെത്തി, പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരട്ടിയായി വര്‍ധിച്ചു. കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 2021 ല്‍ പുനരാരംഭിച്ചു. ഇപ്പോള്‍ അവയില്‍ നിക്ഷേപ നിയമങ്ങളും ഭൂമിശാസ്ത്രപരമായ ടാഗുകളും ഉള്‍പ്പെടുന്നു.

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ലെയ്ന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ദുഷ്‌കരമായ സമയങ്ങള്‍ ശക്തമായ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ ഒരു ബിസിനസ് പരിപാടിയില്‍ പറഞ്ഞു. 'സ്വാധീനത്തിന്റെയും ഒറ്റപ്പെടലിന്റെയും മേഖലകളില്‍ നിന്ന് നമുക്ക് രണ്ടുപേര്‍ക്കും നഷ്ടം സംഭവിക്കും. സഹകരണത്തിന്റെയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെയും ലോകത്ത് നിന്ന് നമുക്ക് രണ്ടുപേര്‍ക്കും നേട്ടമുണ്ടാകും,' പ്രധാനമന്ത്രി മോദിയെ കാണുന്നതിന് മുമ്പ് അവര്‍ പറഞ്ഞു.

അതേസമയം നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകളുടെ പുരോഗതി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും വിലയിരുത്തി. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും യൂറോപ്യന്‍ കമ്മീഷണര്‍ ഫോര്‍ ട്രേഡ് ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി മാരോസ് സെഫ്കോവിച്ചും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാര്‍ ചര്‍ച്ച ചെയ്തത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നൊപ്പമാണ് സെഫ്കോവിച്ച് എത്തിയത്.

മാര്‍ച്ച് 10 മുതല്‍ 14 വരെ ബ്രസ്സല്‍സില്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പത്താം റൗണ്ട് എഫ്ടിഎ ചര്‍ച്ചകള്‍ നടത്തും. 

Tags:    

Similar News