ഇന്ത്യയുടെ വ്യാപാര കമ്മി കുറയുന്നതായി റിപ്പോര്‍ട്ട്

  • ഫെബ്രുവരിയില്‍ വ്യാപാര കമ്മി 21.5 ബില്യണ്‍ ഡോളറാകുമെന്ന് യുബിഐ
  • എണ്ണ -സ്വര്‍ണേതര വിഭാഗത്തിലെ ഇറക്കുമതിയിലും കയറ്റുമതിയിലുമുണ്ടായ മാറ്റങ്ങളഅ# ഇതിന്് കാരണം
;

Update: 2025-03-12 10:25 GMT

ഇന്ത്യയുടെ വ്യാപാര കമ്മി കുറയുന്നു. ഫെബ്രുവരിയില്‍ വ്യാപാര കമ്മി 21.5 ബില്യണ്‍ ഡോളറാവുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) റിപ്പോര്‍ട്ട്. ജനുവരിയിലെ 23 ബില്യണ്‍ ഡോളറില്‍ നിന്ന് ഫെബ്രുവരിയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 21.5 ബില്യണ്‍ ഡോളറായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

എണ്ണ -സ്വര്‍ണേതര വിഭാഗത്തിലെ ഇറക്കുമതിയിലും കയറ്റുമതിയിലുമുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണം. ആഗോള തലത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുറഞ്ഞതും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞതും എണ്ണ വ്യാപാര കമ്മി കുറച്ചു.

ജനുവരിയില്‍ ബാരലിന് 78.35 യുഎസ് ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ഫെബ്രുവരിയില്‍ 74.95 യുഎസ് ഡോളറായി കുറഞ്ഞു. 2023 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുള്ളത്. ഇറക്കുമതി പ്രതിമാസം 14.5 ശതമാനം ഇടിഞ്ഞ് 1.43 ദശലക്ഷം ബാരലായി. ഇതോടെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് ഫെബ്രുവരിയില്‍ ഏകദേശം 30 ശതമാനമായി കുറഞ്ഞു, 2024 ലെ ശരാശരിയായ ഏകദേശം 38 ശതമാനത്തില്‍ നിന്ന് കുത്തനെ ഇടിവ്.

ഫെബ്രുവരിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും, കരാറുകള്‍ മുന്‍കൂട്ടി ഒപ്പുവച്ചതിനാല്‍ ഇറക്കുമതിയിയുടെ പ്രതിഫലനം വൈകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അതേസമയം വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷം, താരിഫ് വെല്ലുവിളി എന്നിവ വ്യാപാര വീണ്ടെടുക്കലിനെ ബാധിക്കുമെന്നും യുബിഐ പറയുന്നു.

Tags:    

Similar News