പിസ്സ വാങ്ങാന്‍ മാജിക്പിന്‍; നേട്ടം ഒഎന്‍ഡിസിക്ക്
- പിസ്സതന്നെ പ്രിയതാരം
- 50,000 ഓര്‍ഡറുകളാണ് ഒറ്റ ദിവസം കൊണ്ട് മാജിക്പിന്‍ നേടിയത്
- ഒഎന്‍ഡിസിയെ ഉപോഗപ്പെടുത്തി കൂടുതല്‍ സ്റ്റോറുകള്‍ പരിഗണനയില്‍
;
ഡൊമിനേസ് പിസ്സയുമായി കൈകോര്‍ത്ത് ഫാഷന്‍ ഡിസ്‌കവറി സേവിംഗ്‌സ് പ്ലാറ്റ്‌ഫോമായ മാജിക്പിന്‍. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോണ്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) വഴിയാണ് ഈ സഹകരണം. മാജിക് പിന്നിലൂടെ അടുത്ത 45 ദിവസത്തിനുള്ളില്‍ 1300 സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. നിലവില്‍ ഡെല്‍ഹിഎന്‍ആര്‍സി, ബെംഗളൂരു എന്നിവിടങ്ങളിലായി 550 ലധികം ഔട്ട്‌ലെറ്റുകളാണ് ഡൊമിനോസിനുള്ളത്്. ഒഎന്‍ഡിസി നെറ്റ് വര്‍ക്കിലൂടെ കഴിഞ്ഞ ദിവസം 50,000 ഭക്ഷ്യ ഓര്‍ഡറുകള്‍ മാജിക്ക്പിന്‍ നേടിയിരുന്നു.
'ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ 5 ലക്ഷത്തോളം ഓര്‍ഡര്‍ നേടിയിട്ടുള്ള ഭക്ഷ്യ ഇനങ്ങളില്‍ ഒന്നാണ് പിസ്സ. ഒഎന്‍ഡിസി മോഡല്‍ ഇ-കൊമേഴ്സ് ഇക്കാര്യത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാനും കൈകാര്യമ ചെയ്യാനും കഴിയുന്ന ഒരു ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോമാണിത്. 50,000 വരെ വഓര്‍ഡറുകള്‍ ഇതുവഴി നേടിയിട്ടുണ്ട്,' മാജിക്പിന്‍ സിഇഒയും സഹസ്ഥാപകനുമായ അന്‍ഷൂ ശര്‍മ്മ പറഞ്ഞു.
മാജിക്പിന്‍ വഴി ഒഎന്‍ഡിസിയെ പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതല്‍ ഉപഭോക്താക്കളെയും ഓര്‍ഡറുകളും നേടാനും വഴി കമ്പനിയുടെ ഓണ്‍ലൈന്‍ വില്‍പ്പന ചാനലുകള്‍ വൈവിധ്യവത്കരിക്കാനും ഡൊമിനോ ലക്ഷ്യമിടുന്നു.
നിലവില്‍ റിബല്‍ ഫുഡ് ബ്രാന്‍ഡുകളായ ഫാസോസ്, ഓവന്‍ സ്റ്റോറി, ബെഹ്റൂസ് ബിരിയാണി എന്നിവയും പോലുള്ള ഭക്ഷ്യ ശൃംഖലകള്‍ മക്ഡൊണാള്‍ഡ്സ്, ബര്‍ഗര്‍ കിംഗ്, വൗമോമോ, പിസ്സ ഹട്ട്, നിരുലാസ്, ക്രിസ്പി ക്രീം, ടാക്കോ ബെല്‍, ബാര്‍ബിക്യൂ നേഷന്‍, ബാരിസ്റ്റ പോലുള്ളവയും ഒഎന്‍ഡിസി നെറ്റ് വര്‍ക്കിലൂടെ മാജിക്പിന്‍ വഴി കൂടുതല്‍ വില്‍പ്പന നടത്തുന്നുണ്ട്. എന്നിവയും പേടിഎം ഫോണ്‍പേസ് പിന്‍കോഡ്, ഒല തുടങ്ങിയ മറ്റ് ബയര്‍ ആപ്പുകളും മാജ്പിന്‍ പോലെ നേട്ടം ഉണ്ടാക്കുന്നവയാണ്.
പിസ്സഹട്ടുകള്‍ പോലുള്ളവയില്‍ നിന്ന് ശക്തമായ വിപണി മത്സരം കാഴ്ച്ച വയ്ക്കുന്നുണ്ട്. ഇത് ഡൊമനോസിന്റെ ഇന്ത്യന്‍ ഫ്രാഞ്ചൈസിയായ ജുബിലന്റ് ഫുഡ് വര്‍ക്ക്‌സിന്റെ ഓഹരികളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിലെ ഈ സാഹചര്യം മറികടക്കാനാണ് ഒഎന്‍ഡിസി വഴിയുള്ള വില്‍പ്പന ലക്ഷ്യമിടുന്നത്.