ഒറ്റ വര്‍ഷം ഒരു ലക്ഷം റിക്രൂട്ട്: റെക്കോര്‍ഡിട്ട് ടിസിഎസ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വേര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം ജീവനക്കാരെ നിയമിച്ചു. രാജ്യത്തെ ഏതൊരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തിന്റെയും ഒരു വര്‍ഷത്തിനിടെ നടന്ന ഏറ്റവും ഉയര്‍ന്ന റിക്രൂട്ട്‌മെന്റാണിത്. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക-ഐടി മേഖലകള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കമ്പനി പുതിയ നിയമനത്തിലൂടെ റെക്കോര്‍ഡിട്ടിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 68,000 പുതുമുഖങ്ങളെയാണ് കമ്പനി നിയമിച്ചിരിക്കുന്നത്. 55,000 പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക എന്ന കമ്പനിയുടെ തീരുമാനത്തിനും
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വേര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വേര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം ജീവനക്കാരെ നിയമിച്ചു. രാജ്യത്തെ ഏതൊരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തിന്റെയും ഒരു വര്‍ഷത്തിനിടെ നടന്ന ഏറ്റവും ഉയര്‍ന്ന റിക്രൂട്ട്‌മെന്റാണിത്. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക-ഐടി മേഖലകള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കമ്പനി പുതിയ നിയമനത്തിലൂടെ റെക്കോര്‍ഡിട്ടിരിക്കുന്നത്.
2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 68,000 പുതുമുഖങ്ങളെയാണ് കമ്പനി നിയമിച്ചിരിക്കുന്നത്. 55,000 പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക എന്ന കമ്പനിയുടെ തീരുമാനത്തിനും മുകളിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നിയമനം. നാലാം പാദത്തിലും 35,209 ജീവനക്കാരെ ടിസിഎസ് നിയമിച്ചു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തല്‍ 1,03,209 ജീവനക്കാരെയാണ് കമ്പനി ആകെ നിയമിച്ചിരിക്കുന്നത്.
2022 മാര്‍ച്ച് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍, 153 രാജ്യങ്ങളിലായി കമ്പനിക്ക് 5,92,195 ജീവനക്കാരാണുള്ളത്. ഇതില്‍ 35.6 ശതമാനം സ്ത്രീകളാണ്.
ടിസിഎസ് ന്റെ നാലാംപാദ കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നാലാം പാദത്തില്‍ അറ്റ ലാഭം 9,9926 കോടി രൂപയാണ്. ഇത് 7.4 ശതമാനം വര്‍ദ്ധവാണ്. ആദ്യമായാണ് കമ്പനിയുടെ മൊത്ത വരുമാനം 50,000 കോടി രൂപയ്ക്ക് മുകളിലെത്തുന്നത്.