ബിഎന്‍പി പാരിബ മ്യൂച്ചല്‍ ഫണ്ട് ഇനിയില്ല
ഡെല്‍ഹി: ബിഎന്‍പി പാരിബ മ്യൂച്ചല്‍ ഫണ്ട് ഇനിമുതൽ ഉണ്ടാവില്ലെന്ന് സെബി. ബിഎന്‍പി പാരിബാസ് മ്യൂച്ചല്‍ഫണ്ടിന്റെ നിയന്ത്രണം ബാങ്ക് ഓഫ് ബറോഡയിലേക്ക് മാറുന്നതിനാല്‍ മ്യൂച്ചല്‍ ഫണ്ടിന് അനുവദിച്ച രജിസ്‌ട്രേഷന്‍ തിരികെ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബിഎന്‍പി പാരിബ അസറ്റ് മാനേജ്‌മെന്റ് കമ്പനി (BNPP AMC) സെബിയെ അറിയിച്ചു. സെബി ബിഎന്‍പി പാരിബയുടെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ 13 മുതല്‍ ബിഎന്‍പി മ്യൂചല്‍ ഫണ്ട് ഒരു മ്യൂച്ചല്‍ ഫണ്ടായി നിലനില്‍ക്കില്ലെന്ന് സെബി അറിയിച്ചു. രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കുന്നതിനു മുമ്പുള്ള...
ഡെല്‍ഹി: ബിഎന്‍പി പാരിബ മ്യൂച്ചല്‍ ഫണ്ട് ഇനിമുതൽ ഉണ്ടാവില്ലെന്ന് സെബി. ബിഎന്‍പി പാരിബാസ് മ്യൂച്ചല്‍ഫണ്ടിന്റെ നിയന്ത്രണം ബാങ്ക് ഓഫ് ബറോഡയിലേക്ക് മാറുന്നതിനാല്‍ മ്യൂച്ചല്‍ ഫണ്ടിന് അനുവദിച്ച രജിസ്‌ട്രേഷന്‍ തിരികെ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബിഎന്‍പി പാരിബ അസറ്റ് മാനേജ്‌മെന്റ് കമ്പനി (BNPP AMC) സെബിയെ അറിയിച്ചു.
സെബി ബിഎന്‍പി പാരിബയുടെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ 13 മുതല്‍ ബിഎന്‍പി മ്യൂചല്‍ ഫണ്ട് ഒരു മ്യൂച്ചല്‍ ഫണ്ടായി നിലനില്‍ക്കില്ലെന്ന് സെബി അറിയിച്ചു.
രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കുന്നതിനു മുമ്പുള്ള എന്തെങ്കിലും നിയമ ലംഘനം, എന്തെങ്കിലും ബാധ്യതകള്‍, കടമകള്‍, പണമായി നല്‍കാനുള്ള പിഴകള്‍ എന്നിവയുടെ ഉത്തരവാദിത്തം ബിഎന്‍പി എഎംസിയില്‍ നിന്നും മ്യൂച്ചല്‍ ഫണ്ടിനെ ഏറ്റെടുക്കുന്ന ബറോഡ ബിഎന്‍പി പാരിബ അസറ്റ് മാനേജ്‌മെന്റ് ഇന്ത്യക്കും, ബറോഡ ബിഎന്‍പി പാരിബ ട്രസ്റ്റി ഇന്ത്യയ്ക്കും ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ബറോഡ എഎംസിയുടെ മാതൃ കമ്പനിയായ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഈ സംയുക്ത ബിസിനസില്‍ 50.1 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. പ്രമുഖ യൂറോപ്യന്‍ ബാങ്കായ ബിഎന്‍പി പാരിബയുടെ അസറ്റ് മാനേജ്മെന്റ് വിഭാഗമായ ബിഎന്‍പി പാരിബ എഎംസിക്ക് ശേഷിക്കുന്ന 49.9 ശതമാനം ഓഹരി പങ്കാളിത്തവും ലഭിക്കും.