ഇന്ത്യയുടെ മാധ്യമ-വിനോദ വ്യവസായം 2030 ൽ 100 ബില്യൺ ഡോളറിലെത്തും

ലോകത്തിലെ അഞ്ചാമത്തെ വലിയ മീഡിയ-എന്റെർടെയ്ൻമെന്റ് വിപണിയാണ് ഇന്ത്യ. ‍ഡിജിറ്റൽ സേവനങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരിൽ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ടെലിവിഷൻ, സിനിമകൾ, ഔട്ട്-ഓഫ് ഹോം (OOH), റേഡിയോ, ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റ് (VFX), സംഗീതം, ഗെയിമിംഗ്, ഡിജിറ്റൽ പരസ്യങ്ങൾ, തത്സമയ പരിപാടികൾ, വിനോദ പരിപാടികൾ എന്നിങ്ങനെ നിരവധി മേഖലകളിലായി ഡിജിറ്റൽ മാധ്യമത്തെ പ്രേക്ഷകർ ഉപയോഗിക്കുന്നു. ഫോൺ ആപ്ലിക്കേഷനുകൾ ഡൗൺലോ‍ഡ് ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തന്നെ ഇന്ത്യൻ ‍ജനത 'ഡിജിറ്റലായതിന്റെ' നേർസാക്ഷ്യമാണ്. വളരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഓവർ […]

Update: 2022-04-10 02:38 GMT
trueasdfstory

ലോകത്തിലെ അഞ്ചാമത്തെ വലിയ മീഡിയ-എന്റെർടെയ്ൻമെന്റ് വിപണിയാണ് ഇന്ത്യ. ‍ഡിജിറ്റൽ സേവനങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരിൽ ലോകത്ത് ഇന്ത്യ...

ലോകത്തിലെ അഞ്ചാമത്തെ വലിയ മീഡിയ-എന്റെർടെയ്ൻമെന്റ് വിപണിയാണ് ഇന്ത്യ. ‍ഡിജിറ്റൽ സേവനങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരിൽ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ടെലിവിഷൻ, സിനിമകൾ, ഔട്ട്-ഓഫ് ഹോം (OOH), റേഡിയോ, ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റ് (VFX), സംഗീതം, ഗെയിമിംഗ്, ഡിജിറ്റൽ പരസ്യങ്ങൾ, തത്സമയ പരിപാടികൾ, വിനോദ പരിപാടികൾ എന്നിങ്ങനെ നിരവധി മേഖലകളിലായി ഡിജിറ്റൽ മാധ്യമത്തെ പ്രേക്ഷകർ ഉപയോഗിക്കുന്നു. ഫോൺ ആപ്ലിക്കേഷനുകൾ ഡൗൺലോ‍ഡ് ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തന്നെ ഇന്ത്യൻ ‍ജനത 'ഡിജിറ്റലായതിന്റെ' നേർസാക്ഷ്യമാണ്.

വളരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ

ഓവർ ദ ടോപ് (OTT) സംവിധാനത്തിന്റെ വളർച്ച കണ്ണഞ്ചിപ്പിക്കും വേ​ഗത്തിലാണ്. കോവിഡ് മഹാമാരിയിൽ ഇന്ത്യയിലെ ജനങ്ങൾ ഒന്നാകെ മൊബൈലിലേക്ക് ചേക്കേറിയപ്പോൾ ഏറ്റവും കൂടുതൽ സമയം ചെലവിട്ടത് സീരീസുകളിലും, ​ഗെയിമിങ്ങിലും ആയിരുന്നു. ഇന്ന് ഇന്ത്യയിൽ ഏകദേശം 40 ഓളം ഒടിടി പ്ലാറ്റഫോമുകൾ ഉണ്ട്. ഒടിടി, ഗെയിമിംഗ്, ആനിമേഷൻ, വിഎഫ്എക്സ് എന്നിവയിലൂടെ 2030 ആകുമ്പോഴേക്കും 10-12% സിഎജിആർ (compound annual growth rate)-ൽ ഇന്ത്യയുടെ മീഡിയ-വിനോദ വ്യവസായം 100 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ഓൺലൈൻ വീഡിയോ ഉപഭോഗം ആണ്. ആഴ്ചയിൽ ശരാശരി 10 മണിക്കൂർ 54 മിനിറ്റ്. ഇത്, 2019 ൽ നിന്നും 30 ശതമാനത്തിന്റെ വർദ്ധനവാണ്. 2030 ഓടെ ഇന്ത്യയുടെ ഒടിടി വരുമാനം 13-15 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ദശകത്തിൽ 22-25 ശതമാനം സിഎജിആർ വളർച്ച ഈ മേഖലയിൽ ഉണ്ടാകും. 2020 ൽ ഇന്ത്യക്കാർ 9.2 ബില്യൺ ഗെയിം ആപ്പുകളാണ് ഡൗൺലോഡ് ചെയ്തത്. വിനോദ ആപ്പ് വിഭാഗ ഡൗൺലോഡുകളിലെ 80 ശതമാനമാണിത്. 2023 ഓടെ ഓൺലൈൻ ഗെയിമിംഗ് 27 ശതമാനം സിഎജിആർ വളർച്ച കൈവരിച്ച് 15,500 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാറുന്ന ട്രെന്റുകൾ

ഓരോ വർഷത്തിലും ഡിജിറ്റൽ മീഡിയ & എന്റെർടെയ്ൻമെന്റ് വിപണിയിൽ ഒഴിച്ചു നിർത്താനാവാത്ത വിഭാ​ഗമാണ് യുവജനങ്ങൾ. ഇന്ത്യൻ ജനസംഖ്യയുടെ 65% ത്തോളം വരുന്ന 385 ദശലക്ഷം മില്ലേനിയലുകൾ (26നും 41നും ഇടയിലുള്ളവർ) മാറിക്കൊണ്ടിരിക്കുന്ന മാധ്യമ ഉപഭോഗ ശീലങ്ങളും മെച്ചപ്പെട്ട ജീവിതശൈലിയും പ്രകടിപ്പിക്കുന്നവരാണ്.

ഓൺലൈൻ പേയ്‌മെന്റ് ഇടപാടുകൾ ഇന്ത്യയിൽ എണ്ണത്തിൽ റെക്കോർഡാണ്. 2020 ൽ 46.6 ബില്യൺ ഓൺലൈൻ പേയ്‌മെന്റുകളാണ് ഇന്ത്യക്കാർ നടത്തിയത്. സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണം 2020 ൽ 448 ദശലക്ഷത്തിൽ നിന്ന് 747 ദശലക്ഷമായാണ് വർധിച്ചത്, അതായത് 13 ശതമാനത്തിന്റെ വളർച്ച. ലോകത്തെ വൻകിട രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ താരതമ്യേനയുള്ള കുറഞ്ഞ ഡാറ്റാ നിരക്ക് ഉപയോ​ഗത്തിലെ വൻ വർധനവിന് കാരണമാണ്.
യുഎസിനെയും (ജിബിക്ക് ഏകദേശം 607 രൂപ), യുകെയെയും (ജിബിക്ക് ഏകദേശം 98.69) അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന നിരക്കാണ് ‍‍ഡാറ്റയ്ക്ക് ഈടാക്കുന്നത്.

സർക്കാറിന്റെ സഹായം

കേബിൾ വിതരണ മേഖല ഡിജിറ്റൈസ് ചെയ്യുന്നത് വഴി കൂടുതൽ ഫണ്ടിംഗ് ആകർഷിക്കുന്നതിനായി കേബിൾ, ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമുകളിൽ എഫ്ഡിഐ പരിധി 74% ൽ നിന്ന് 100% ആയി ഉയർത്തുകയും, സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകി ഇൻസ്റ്റിറ്റ്യൂഷണൽ ഫിനാൻസ് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സ്ഥാപിച്ച ഫിലിം ഫെസിലിറ്റേഷൻ ഓഫീസ് (FFO), നിർമ്മാതാക്കൾക്കും പ്രൊഡക്ഷൻ കമ്പനികൾക്കും ചിത്രീകരണ അനുമതികൾ ലഭിക്കുന്നതിനും, അവരെ സഹായിക്കുന്നതിനായും ഒരു ഏകജാലക ക്ലിയറൻസും ഫെസിലിറ്റേഷൻ പോയിന്റുമായി പ്രവർത്തിക്കുന്നുണ്ട്. 2020 ഡിസംബറിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഒരു കോർപ്പറേഷന്റെ കീഴിൽ ഫിലിം- മീഡിയ യൂണിറ്റുകൾ ലയിപ്പിച്ചതു വഴി കാര്യക്ഷമമാക്കി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ്.

Tags:    

Similar News