വിദേശ അക്കൗണ്ടിലേക്ക് പണമയക്കാൻ 'വണ്‍ മില്യണ്‍ ഡോളര്‍' സ്‌കീം
നോൺ-റസിഡന്റ് ഇന്ത്യൻസ് (എന്‍ ആര്‍ ഐ; NRI) നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ത്യയിലുള്ള അവരുടെ സമ്പാദ്യം എങ്ങനെ വിദേശത്തേക്ക് കൊണ്ടു പോകാം എന്നത്. അതിന് അവസരമൊരുക്കുന്ന പ്രധാന പദ്ധതിയാണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം. എന്താണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം ? ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും വിദേശത്തുള്ള അക്കൗണ്ടിലേക്ക് പണം അയക്കുന്നതിന് എന്‍ ആര്‍ ഐ-കളെ സഹായിക്കുന്നതിനായി ആര്‍ ബി ഐ അവതരിപ്പിച്ച സ്‌കീമാണിത്. ഇതിന് മുന്‍പ് എന്‍ ആര്‍ ഒ അക്കൗണ്ടിലുള്ള പണം വിദേശത്തേക്ക് […]
നോൺ-റസിഡന്റ് ഇന്ത്യൻസ് (എന്‍ ആര്‍ ഐ; NRI) നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ത്യയിലുള്ള അവരുടെ സമ്പാദ്യം എങ്ങനെ വിദേശത്തേക്ക് കൊണ്ടു പോകാം എന്നത്....
നോൺ-റസിഡന്റ് ഇന്ത്യൻസ് (എന്‍ ആര്‍ ഐ; NRI) നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ത്യയിലുള്ള അവരുടെ സമ്പാദ്യം എങ്ങനെ വിദേശത്തേക്ക് കൊണ്ടു പോകാം എന്നത്. അതിന് അവസരമൊരുക്കുന്ന പ്രധാന പദ്ധതിയാണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം.
എന്താണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം ?
ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും വിദേശത്തുള്ള അക്കൗണ്ടിലേക്ക് പണം അയക്കുന്നതിന് എന്‍ ആര്‍ ഐ-കളെ സഹായിക്കുന്നതിനായി ആര്‍ ബി ഐ അവതരിപ്പിച്ച സ്‌കീമാണിത്. ഇതിന് മുന്‍പ് എന്‍ ആര്‍ ഒ അക്കൗണ്ടിലുള്ള പണം വിദേശത്തേക്ക് അയയ്ക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല.
ഈ പ്രതിസന്ധിയ്ക്ക് പരിഹാരമാകുകയാണ് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീം. എന്‍ ആര്‍ ഐ, പി ഐ ഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) എന്നിവര്‍ക്ക് ഗുണകരമാകുന്നതാണ് ഈ പദ്ധതി.
ഏതൊക്കെ സമ്പാദ്യങ്ങൾ കൊണ്ടുപോകാം?
- എന്‍ ആര്‍ ഒ അക്കൗണ്ട് ബാലന്‍സ്.
- സ്ഥലം, ഫ്‌ളാറ്റ് തുടങ്ങിയവ വിറ്റു കിട്ടുന്ന പണം.
- നിയമപ്രകാരമോ, പാരമ്പര്യമായോ കിട്ടിയ സമ്പാദ്യങ്ങള്‍.
- ഷെയര്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയിൽ നിന്ന് ലഭിക്കുന്ന പണം.
- ബന്ധുക്കളില്‍ നിന്നും സമ്മാനമായി ലഭിക്കുന്ന പണം.
- ഇന്‍ഷുറന്‍സ് പണം.
- ഫോറിൻ എക്സ്ചേഞ്ജ് റെഗുലേഷൻസ് ആക്ട് (FEMA; ഫെമ) അനുസരിച്ചുള്ള മറ്റ് സമ്പാദ്യങ്ങള്‍.
സ്‌കീമിന്റെ വ്യവസ്ഥകള്‍
- ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പണം മാത്രമേ വിദേശ അക്കൗണ്ടിലേക്ക് അയയ്ക്കുവാന്‍ സാധിക്കൂ.
- എന്‍ ആര്‍ ഐ-യുടെ വിദേശത്തുള്ള പഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാത്രം പണം അയയ്ക്കാനാണ് അനുമതിയുള്ളത്. തേര്‍ഡ് പാര്‍ട്ടി അക്കൗണ്ടിലേക്ക് പണമയയ്ക്കാന്‍ അനുവാദമില്ല.
- ബാങ്ക് ലോണ്‍ ഉള്‍പ്പടെ കടമായി വാങ്ങിച്ച പണം അയയ്ക്കുവാന്‍ സാധിക്കില്ല.
- ഫെമ നിയമം അനുശാസിക്കാത്ത തരം സമ്പാദ്യങ്ങള്‍ അയയ്ക്കുന്നതിന് വിലക്കുണ്ട്.
എന്തൊക്കെ രേഖകളാണ് ആവശ്യം?
- ഈ പദ്ധതി പ്രകാരം പണം അയയ്ക്കുന്നതിന് ബന്ധപ്പെട്ട ബാങ്കിനേയോ / അംഗീകൃത ഡീലറേയോ സമീപിക്കുക.
- പണം അയയ്ക്കുന്ന ആളുടെ വിശദവിവരങ്ങള്‍, ഏത് വിദേശ കറന്‍സിയാക്കിയാണ് മാറ്റുന്നത്, അയയ്ക്കുന്ന തുക എന്നിവ ഫോം എ2-ല്‍ രേഖപ്പെടുത്തണം. ഇതോടൊപ്പം ഫെമ ചട്ടങ്ങള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലവും ഉണ്ടാകും.
- എന്ത് ആവശ്യത്തിനാണ് പണം അയയ്ക്കുന്നതെന്നും രേഖപ്പെടുത്തണം. ഇത് വിശദമാക്കണമെന്ന് നിര്‍ബന്ധമാണ്.
- ഫണ്ടിന്റെ ഉറവിടം എവിടെ നിന്നുമാണെന്ന് തെളിവു സഹിതം വ്യക്തമാക്കണം.
- നികുതി അടച്ചതിന്റെ വിശദാംശങ്ങളും തെളിവും സമര്‍പ്പിക്കണം. (നികുതി പരിധിയില്‍ വരാത്ത ഫണ്ടാണെങ്കില്‍ അതും വ്യക്തമാക്കണം)
- 15 സി.എ ഫോം: മുകളില്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണ് എന്നത് സ്വയം സാക്ഷ്യപ്പെടുത്താനുള്ള ഫോം.
- 15 സി.ബി ഫോം : പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സത്യമാണെന്നും നികുതി ഉള്‍പ്പടെ അടച്ചിട്ടുണ്ടെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ ഫോം. ചെറിയ തുകകള്‍ക്ക് 15 സി.ബി ഫോം ആവശ്യമില്ല.
ഓര്‍ത്തിരിക്കാന്‍ ഇനിയുമേറെ…
- എന്‍ ആര്‍ ഇ, എഫ് സി എന്‍ ആര്‍ അക്കൗണ്ടുകളിലെ പണം അയയ്ക്കുന്നതിന് നൂലാമാലകള്‍ ഇല്ല.
- സ്‌കീമിന് ടി ഡി എസ്, ടി സി എസ് എന്നിവ ബാധകമല്ല.
- വാടക, ഓഹരി വിഹിതം, പെന്‍ഷന്‍, പലിശ എന്നിവയില്‍ നിന്നുള്ള വരുമാനം കൃത്യമായ രേഖകളുണ്ടെങ്കില്‍ പരിധിയില്ലാതെ അയയ്ക്കാം.
- ഫെമ ചട്ടങ്ങളും ആദായ നികുതി നിയമങ്ങളും പാലിച്ചാണ് പണമിടപാട് എന്ന് ഉറപ്പാക്കുക.