3.8 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ട് എക്സിം ബാങ്ക്
ഡെല്‍ഹി: ആഗോള വിപണികളില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3.8 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ട് എക്സിം ബാങ്ക്. കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു പോളിസി ബാങ്ക് ആയതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തേക്ക് 1,500 കോടി രൂപയുടെ ബജറ്റ് വിഹിതവും ബാങ്കിനുണ്ട്. 'എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്സിം ബാങ്ക്) അതിന്റെ ആഗോള ഇടത്തരം നോട്ട് (ജിഎംടിഎന്‍) പ്രോഗ്രാമിന് കീഴില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ വിദേശ കറന്‍സി ഫണ്ട് മോപ്പ്-അപ്പ് വഴി […]
ഡെല്‍ഹി: ആഗോള വിപണികളില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3.8 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ട് എക്സിം ബാങ്ക്.
കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു പോളിസി ബാങ്ക് ആയതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തേക്ക് 1,500 കോടി രൂപയുടെ ബജറ്റ് വിഹിതവും ബാങ്കിനുണ്ട്.
'എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്സിം ബാങ്ക്) അതിന്റെ ആഗോള ഇടത്തരം നോട്ട് (ജിഎംടിഎന്‍) പ്രോഗ്രാമിന് കീഴില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ വിദേശ കറന്‍സി ഫണ്ട് മോപ്പ്-അപ്പ് വഴി 3.8 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നു.' എക്‌സിം ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ഹര്‍ഷ ബംഗാരി വ്യക്തമാക്കി. നിലവിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് മൂലധനത്തില്‍ നിന്ന് ആവശ്യകത അനുസരിച്ച് നല്‍കാന്‍ എക്‌സിം ബാങ്ക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് ബാങ്കിന്റെ 10 ബില്യണ്‍ ഡോളര്‍ ജിഎംടിഎന്‍ പ്രോഗ്രാമിന് കീഴിലായിരിക്കും. ഒരു ഇടത്തരം നോട്ട് (എംടിഎന്‍) സാധാരണയായി അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ഒരു ബോണ്ടാണ്. സ്ഥിരമായ പണമൊഴുക്ക് ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നിക്ഷേപകര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബോണ്ട് തുടര്‍ച്ചയായി വിതരണം ഉറപ്പാക്കാന്‍ കഴിയും.