സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്‌പാനിരക്കുകള്‍ 0.20 ശതമാനം ഉയര്‍ത്തി
ഡെല്‍ഹി:സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലുള്ള വായ്പകളുടെ നിരക്ക് 0.20 ശതമാം ഉയര്‍ത്തി. നാളെമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) 8.15 ശതമാനത്തില്‍ നിന്നും 8.35 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്നുമാസത്തെ എംസിഎല്‍ആര്‍ തുല്യ നിരക്കില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് 7.95 ശതമാനമാണ്. ഓവര്‍നൈറ്റ്, ഒരുമാസം, ആറ് മാസം എന്നീ കാലയളവിലെ എംസിഎല്‍ആര്‍ 0.15 ശതമാനമാണ് ഉയര്‍ത്തിയത്. ഇത് 7.80 […]
ഡെല്‍ഹി:സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലുള്ള വായ്പകളുടെ നിരക്ക് 0.20 ശതമാം ഉയര്‍ത്തി. നാളെമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) 8.15 ശതമാനത്തില്‍ നിന്നും 8.35 ശതമാനമായാണ് ഉയര്‍ത്തിയത്.
മൂന്നുമാസത്തെ എംസിഎല്‍ആര്‍ തുല്യ നിരക്കില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് 7.95 ശതമാനമാണ്.
ഓവര്‍നൈറ്റ്, ഒരുമാസം, ആറ് മാസം എന്നീ കാലയളവിലെ എംസിഎല്‍ആര്‍ 0.15 ശതമാനമാണ് ഉയര്‍ത്തിയത്. ഇത് 7.80 ശതമാനം-8.05 ശതമാനം എന്നീ നിരക്കിലാണ്.
മിക്ക ബാങ്കുകളും ആര്‍ബിഐ റിപ്പോ നിരക്ക് 0.50 ശതമാനം ഉയര്‍ത്തിയതിനു പിന്നാലെ വായ്പ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.