ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി ബാങ്കുകള്‍ 61,000 കോടി രൂപ തിരിച്ചുപിടിച്ചു
ഡെല്‍ഹി: നാല് സാമ്പത്തിക വര്‍ഷത്തിനിടെ 11 ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി 61,000 കോടി രൂപ തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 2021 ഡിസംബര്‍ വരെയും, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെയും കണക്കാണിത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം, ബാങ്കുകള്‍ക്ക് ഒരു ബോര്‍ഡ്-അംഗീകൃത ലോണ്‍ റിക്കവറി പോളിസി ഉണ്ടായിരിക്കണം. ഈ പോളിസി പ്രകാരം ഏറ്റവും കുറഞ്ഞ ചെലവില്‍, സാധ്യമായ പരിധി വരെ, നിഷ്‌ക്രിയ ആസ്തികളിലെ തുകകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന് ധനകാര്യ;
ഡെല്‍ഹി: നാല് സാമ്പത്തിക വര്‍ഷത്തിനിടെ 11 ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി 61,000 കോടി രൂപ തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 2021 ഡിസംബര്‍ വരെയും, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെയും കണക്കാണിത്.
റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം, ബാങ്കുകള്‍ക്ക് ഒരു ബോര്‍ഡ്-അംഗീകൃത ലോണ്‍ റിക്കവറി പോളിസി ഉണ്ടായിരിക്കണം. ഈ പോളിസി പ്രകാരം ഏറ്റവും കുറഞ്ഞ ചെലവില്‍, സാധ്യമായ പരിധി വരെ, നിഷ്‌ക്രിയ ആസ്തികളിലെ തുകകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് ലോക്‌സഭയില്‍ പറഞ്ഞു. ബാങ്കുകളെ അവരുടെ ഫണ്ടുകള്‍ കാര്യക്ഷമമായി പുനരുപയോഗിക്കുന്നതിന് സഹായിക്കുക എന്നതാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ദേശസാല്‍കൃത ബാങ്കുകള്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഒരു ലോണ്‍ റിക്കവറി പോളിസി ഉണ്ടെന്നും, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍, 11 ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 38,23,432 കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുവദിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് നാഷണല്‍ ബാങ്ക് (8.87 ലക്ഷം), ബാങ്ക് ഓഫ് ഇന്ത്യ (4.97 ലക്ഷം), ബാങ്ക് ഓഫ് ബറോഡ (4.34 ലക്ഷം), ഇന്ത്യന്‍ ബാങ്ക് (4.27 ലക്ഷം), കാനറ ബാങ്ക് (4.18 ലക്ഷം), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (4.02 ലക്ഷം) എന്നിവിടങ്ങളാലാണ് ഏറ്റവും കൂടുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പിലാക്കിയത്.