മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പലിശ നിരക്ക് വേണം: ശിവസേന എം പി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് നല്‍കാനും തപാല്‍ സേവിംഗ്‌സ് സ്‌കീമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പരിധി നീക്കം ചെയ്യാനും ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ത്ഥിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി. സേവിംഗ്സ് സ്‌കീമുകളുടെ കുറഞ്ഞ പലിശനിരക്ക് മുതിര്‍ന്ന പൗരന്മരുടെ റിട്ടയര്‍മെന്റ് ഫണ്ടുകള്‍ കുറയ്ക്കുകയും പ്രത്യേകിച്ച് ഈ മഹാമാരിയുടെ കാലത്ത് അവരെ ഇത് പ്രതിസന്ധിയിലാക്കിയെന്നും സീതാരാമന് അയച്ച കത്തില്‍ ചതുര്‍വേദി പറഞ്ഞു. രാജ്യത്ത് ജനങ്ങളിലുള്ള ഈ ആശങ്കകള്‍ പരിഹരിക്കാനും ആശ്വാസം […]

Update: 2022-01-24 08:43 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് നല്‍കാനും തപാല്‍ സേവിംഗ്‌സ് സ്‌കീമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പരിധി നീക്കം ചെയ്യാനും ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ത്ഥിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി.

സേവിംഗ്സ് സ്‌കീമുകളുടെ കുറഞ്ഞ പലിശനിരക്ക് മുതിര്‍ന്ന പൗരന്മരുടെ റിട്ടയര്‍മെന്റ് ഫണ്ടുകള്‍ കുറയ്ക്കുകയും പ്രത്യേകിച്ച് ഈ മഹാമാരിയുടെ കാലത്ത് അവരെ ഇത് പ്രതിസന്ധിയിലാക്കിയെന്നും സീതാരാമന് അയച്ച കത്തില്‍ ചതുര്‍വേദി പറഞ്ഞു.

രാജ്യത്ത് ജനങ്ങളിലുള്ള ഈ ആശങ്കകള്‍ പരിഹരിക്കാനും ആശ്വാസം നല്‍കാനും കേന്ദ്ര ബജറ്റ് സര്‍ക്കാരിന് അവസരം നല്‍കുന്നുവെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് നിലവില്‍ പലിശ നിരക്ക് വളരെ കുറവാണ്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞു, നിക്ഷേപത്തിന് 15 ലക്ഷം രൂപ പരിധിയോടുകൂടിയ പോസ്റ്റ് ഓഫീസുകളിലെ സമ്പാദ്യത്തിന് പലിശ ഏഴായി കുറഞ്ഞു. പിപിഎഫിന്റെ കാര്യത്തില്‍, അതിന്റെ പരിധി പ്രതിവര്‍ഷം 1.5 ലക്ഷം രൂപ മാത്രമാണ്.

Tags:    

Similar News