അഗ്രിടെക് സ്റ്റാർട്ടപ്പ് 'ഓടിപി' ബിസിനസ് വിപുലീകരിക്കുന്നു

ഡെൽഹി:  മൊബൈൽ ആപ്പ് വഴി പുതിയ പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന അഗ്രി-ടെക് സ്റ്റാർട്ടപ്പ് ഓടിപി ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നു. ഇതിനായി വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 32 ദശലക്ഷം യുഎസ് ഡോളർ (235 കോടി രൂപ) സമാഹരിച്ചു. സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ, നിലവിലുള്ള നിക്ഷേപകരായ എസ്ഐജിയും ഒമിദ്യാർ നെറ്റ്‌വർക്ക് ഇന്ത്യയും പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിൽ ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 10.2 മില്യൺ യുഎസ് ഡോളർ (ഏകദേശം 76 കോടി രൂപ) സമാഹരിച്ചിരുന്നു. 2020-ൽ ആരംഭിച്ച, […]

Update: 2022-03-07 04:07 GMT

ഡെൽഹി: മൊബൈൽ ആപ്പ് വഴി പുതിയ പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന അഗ്രി-ടെക് സ്റ്റാർട്ടപ്പ് ഓടിപി ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നു. ഇതിനായി വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 32 ദശലക്ഷം യുഎസ് ഡോളർ (235 കോടി രൂപ) സമാഹരിച്ചു.

സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ, നിലവിലുള്ള നിക്ഷേപകരായ എസ്ഐജിയും ഒമിദ്യാർ നെറ്റ്‌വർക്ക് ഇന്ത്യയും പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിൽ ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 10.2 മില്യൺ യുഎസ് ഡോളർ (ഏകദേശം 76 കോടി രൂപ) സമാഹരിച്ചിരുന്നു.

2020-ൽ ആരംഭിച്ച, ക്രോഫാം അഗ്രിപ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ ഓടിപി, പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ബിസിനസ്-ടു-ബിസിനസ്-ടു-കൺസ്യൂമർ (B2B2C) ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ്.

"ഞങ്ങളുടെ അതിവേഗ വിതരണ ശൃംഖലയും കമ്മ്യൂണിറ്റി ലീഡർ നെറ്റ്‌വർക്കും പ്രയോജനപ്പെടുത്തി, ഏറ്റവും കുറഞ്ഞ വിലയ്ക്ക് പുതിയതും ഗുണനിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്". ഓടിപി സ്ഥാപകനും സിഇഒയുമായ വരുൺ ഖുറാന പറഞ്ഞു,

പുതിയ പിൻ കോഡുകളിലേക്ക് ബിസിനസ് വിപുലീകരിക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും സാങ്കേതികവിദ്യയിൽ നിക്ഷേപിക്കാനും ഉൽപ്പന്ന വിഭാഗങ്ങൾ ചേർക്കാനും ശ്രമിക്കുന്നതിനാൽ സീരീസ് ബി റൗണ്ട് ഫണ്ടിംഗ് കമ്പനിയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓടിപി അതിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആവശ്യകത അടിസ്ഥാനമാക്കി കർഷകരിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും വിളവെടുപ്പ് കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ ഫാം ഫ്രഷ് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ വിറ്റുവരവ് അഞ്ചിരട്ടിയായി 100 കോടിയിൽ എത്തുമെന്നാണ് സ്റ്റാർട്ടപ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനിയുടെ വരുമാനം 19.73 കോടി രൂപയായിരുന്നു.

ഡൽഹി എൻസിആർ, സോനെപത്, മീററ്റ്, ഭിവാദി തുടങ്ങിയ ടയർ 2/3 നഗരങ്ങളിൽ ഉടനീളം 5 ലക്ഷത്തിലധികം ഉപഭോക്താക്കൾ നിലവിൽ ഓടിപി ക്കുണ്ട്. ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഓടിപി പ്രതിദിനം 100 ടണ്ണിലധികം പുതിയ ഉൽപ്പന്നങ്ങൾ ഫാമുകളിൽ നിന്ന് ഉപഭോക്താക്കളിലേക്ക് മാറ്റുന്നുണ്ട്. 2023ഓടെ കമ്പനി ലാഭകരമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വക്താക്കൾ മുമ്പ് അറിയിച്ചിരുന്നു.

"ചെറുകിട ബിസിനസ്സ് ഉടമകൾ, പ്രത്യേകിച്ച് സ്ത്രീകൾ, ആകർഷകവും വിജയകരവുമാണെന്ന് കണ്ടെത്തിയ ഒരു മാതൃക ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കൾക്ക് വിവിധ ഉൽപ്പന്നങ്ങൾ നൽകാൻ ഞങ്ങളെ സഹായിക്കുന്ന 20,000+ കമ്മ്യൂണിറ്റി നേതാക്കളോ റീസെല്ലർമാരോ ഉണ്ട്," വരുൺ ഖുറാന പറഞ്ഞു.

3 ശതമാനമാണ് വ്യവസായത്തിൽ ഏറ്റവും കുറവ് വെയ്സ്റ്റേജ് ഉണ്ടായിട്ടുള്ളത്. കമ്മ്യൂണിറ്റി ലീഡർ മോഡൽ പ്രയോജനപ്പെടുത്തി, വ്യവസായത്തിലെ ഏറ്റവും കുറഞ്ഞ ലോജിസ്റ്റിക്‌സ് ചെലവിൽ 4/കിലോയ്ക്ക് വെയർഹൗസ് മുതൽ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ വരെ പ്രവർത്തിക്കുന്നുണ്ടെന്ന് ഓടിപി അറിയിച്ചു.

 

Tags:    

Similar News