ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളിൽ ഇനി യുപിഐ പേയ്മെ​ന്റിലൂടെ നിക്ഷേപിക്കാം

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലും (InvITs), റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിലും (REITs) ഇനി മുതല്‍ യുപിഐ പേയ്മെ​ന്റ് വഴി നിക്ഷേപം നടത്താന്‍ അനുവദിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഗസ്റ്റ് 1 മുതല്‍ ഈ സൗകര്യം ആരംഭിക്കാന്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകര്‍ക്ക് അവരുടെ ആപ്ലിക്കേഷനുകളില്‍ യുപിഐ വഴി 5 ലക്ഷം രൂപ വരെയുള്ള തുക ബ്ലോക്ക് ചെയ്യാന്‍ കഴിയും. അപേക്ഷ അംഗീകരിച്ചതിനു ശേഷം മാത്രമേ ബ്ലോക്ക് ചെയ്ത തുക അക്കൗണ്ടുകളില്‍ നിന്ന് ഡെബിറ്റ് […]

Update: 2022-06-27 03:00 GMT

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലും (InvITs), റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിലും (REITs) ഇനി മുതല്‍ യുപിഐ പേയ്മെ​ന്റ് വഴി നിക്ഷേപം നടത്താന്‍ അനുവദിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഗസ്റ്റ് 1 മുതല്‍ ഈ സൗകര്യം ആരംഭിക്കാന്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് അവരുടെ ആപ്ലിക്കേഷനുകളില്‍ യുപിഐ വഴി 5 ലക്ഷം രൂപ വരെയുള്ള തുക ബ്ലോക്ക് ചെയ്യാന്‍ കഴിയും. അപേക്ഷ അംഗീകരിച്ചതിനു ശേഷം മാത്രമേ ബ്ലോക്ക് ചെയ്ത തുക അക്കൗണ്ടുകളില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയുള്ളൂ. ഇത് ഫണ്ടുകളുടെ ദുരുപയോഗത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.

നിക്ഷേപകര്‍ക്ക് ഏത് പ്രോജക്റ്റിലും യൂണിറ്റുകള്‍ വാങ്ങാൻ ഓപ്ഷനുള്ള നിക്ഷേപ ഉപകരണങ്ങളാണ് ഇന്‍വിറ്റുകളും, റെയ്റ്റുകളും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് റെയ്റ്റുകളുടെയും, ഇന്‍വിറ്റുകളുടെയും പബ്ലിക് ഇഷ്യൂവില്‍ അപേക്ഷിക്കുന്നതിന് യുപിഐയില്‍ ഒരു അധിക പേയ്മെന്റ് ഓപ്ഷന്‍ സെബി നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 1 മുതല്‍ ആരംഭിക്കുന്ന ഇന്‍വിറ്റിന്റെയും, റെയ്റ്റിന്റെയും യൂണിറ്റുകളുടെ പൊതു വിൽപ്പനയ്ക്കും പുതിയ സംവിധാനം ലഭ്യമാകുമെന്ന് സെബി അറിയിച്ചു. ഈ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനാണിത്, സെബി പറഞ്ഞു. യൂണിറ്റുകളുടെ അലോട്ട്മെന്റ്, ലിസ്റ്റിംഗ് നടപടികള്‍ കാര്യക്ഷമമാക്കാനുള്ള സെബിയുടെ ശ്രമത്തിന്റെ ഭാഗമായാണിത്. യുപിഐ വഴിയുള്ള ഈ പേയ്മെന്റ് സംവിധാനം ലഭ്യമാണെന്ന വിവരം ഓഫര്‍ ഡോക്യുമെന്റിലും, ഇഷ്യുവി​ന്റെ പരസ്യം നൽകിയ എല്ലാ പത്രങ്ങളിലും നൽകിയിട്ടുണ്ടെന്ന് മര്‍ച്ചന്റ് ബാങ്കര്‍ ഉറപ്പാക്കണമെന്നും സെബി അറിയിച്ചു.

Tags:    

Similar News