ക്യുആർ കോഡ് വഴി വാട്സാപ്പ് ഡാറ്റ കൈമാറാം

  • ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നഫോണുകൾ വഴി വാട്സാപ്പ് ഡാറ്റ കൈമാറാം
  • ക്ലൗഡ് ഉപയോഗിക്കുന്നതിനേക്കാൾ വേഗത്തിൽ ഡാറ്റ കൈമാറാം
  • ഫീച്ചർ എപ്പോൾ ലഭ്യമാവുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല

Update: 2023-07-01 14:15 GMT

മൊബൈൽഫോൺ മാറ്റേണ്ടി വരുമ്പോൾ വാട്സാപ്പ് ഡാറ്റ നഷ്ടപെടുന്നത് ഉപയോക്താക്കൾ നേരിടുന്ന ഒരു പ്രശ്നമാണ്. ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന രണ്ടു ഫോണുകൾ തമ്മിൽ വാട്സാപ്പ് സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും ഇനി കൈമാറ്റം ചെയ്യാനാകും. അതായത്, ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ഒരു ഐ ഫോണിൽ നിന്നും മറ്റൊരു ഐഫോണിലേക്ക് വാട്സാപ്പ് ഡാറ്റ മാറ്റാൻ കഴിയും. അതെ രീതിയിൽ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി മറ്റൊരു ആൻഡ്രോയ്ഡ് ഫോണിലേക്ക് മാറ്റാം.

ഈ ഫീച്ചറിലൂടെ രണ്ട് ഡിവൈസുകള്‍ക്കിടയില്‍ മാത്രമാണ് ഡാറ്റ പങ്കിടാൻ സാധിക്കുക. ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്ന സമയത്ത് വിവരങ്ങൾ പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്യപ്പെടുമെന്നും ഉപയോക്താക്കൾക്ക് കമ്പനി ഉറപ്പ് നൽകുന്നു. അതായത് മൂന്നാമതൊരാൾക്ക് ഡാറ്റ കാണാനോ ഉപയോഗിക്കാനോ കഴിയില്ല. നിലവിലെ ക്ലൗഡ് സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഡാറ്റ കൈമാറാൻ സാധിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം.

വാട്സാപ്പ് ഡാറ്റ കൈമാറ്റം കൂടുതൽ എളുപ്പം

മുമ്പ് ഉപയോക്താക്കൾ ഐ ക്ലൗഡ് വഴിയോ ഗൂഗിൾ ഡ്രൈവിലേക്കോ ബാക്ക് അപ്പ് ചെയ്തായിരുന്നു പുതിയ ഡിവൈസിലേക്ക് വാട്സാപ്പ് ഡാറ്റ കൈമാറിയിരുന്നത്. എന്നാൽ ഇത് ക്ലൗഡ് സ്റ്റോറേജ് അപര്യാപ്തതകള്‍ പോലുള്ള ചില പരിമിതികൾ നേരിട്ടിരുന്നു. പുതിയ ഫീച്ചറിലൂടെ വാട്സാപ്പ് ഡാറ്റാ കൈമാറ്റം കൂടുതൽ എളുപ്പമാകും. ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡിവൈസു കൾക്കിടയിൽ മാത്രമേ ആദ്യഘട്ടത്തില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളു.

ഉപയോക്താക്കൾക് ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയാല്‍,  കൈമാറേണ്ട ഡാറ്റ ഉള്ള ഡിവൈസില്‍ നിന്ന് ചാറ്റ് എടുത്ത് ചാറ്റ് ട്രാൻസ്ഫർ തെരെഞ്ഞെടുത്ത് ഡാറ്റാ കൈമാറാം. ക്യു ആർ കോഡ് വഴി ഉള്ള ഈ ട്രാൻസ്ഫർ സംവിധാനം എന്ന് ലഭ്യമാവുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനൊപ്പം വ്യക്തിഗത ഡാറ്റ യുടെ സുരക്ഷയും കമ്പനി ഉറപ്പു നല്‍കുന്നു.

Tags:    

Similar News