ഐഫോണ്‍ 16 ലോഞ്ച് ഇവന്റ്; തത്സമയം എവിടെ കാണാം?

  • ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 10ഉം കമ്പനി പുറത്തിറക്കും
  • ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ ചടങ്ങിന്റെ തത്സമയ സ്ട്രീമിംഗ്
  • പുതിയ സീരീസിലെ എല്ലാ മോഡലുകളും ഐഒഎസ് 18ലായിരിക്കും പ്രവര്‍ത്തിക്കുക

Update: 2024-09-09 03:19 GMT

ഒടുവില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ദിനമെത്തി. ആപ്പിള്‍ ഐഫോണ്‍ സീരീസ് 16 ഇന്ന് ലോഞ്ച് ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 10.30ന് ചടങ്ങ് ആരംഭിക്കുമ്പോള്‍ എഐയിലെ മാറ്റങ്ങളും അവിടെ അനാവരണം ചെയ്യപ്പെടും.

'ഇറ്റ്‌സ് ഗ്ലോടൈം' എന്നാണ് ഇവന്റിന് കമ്പനി പേരിട്ടിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ സീരീസ് 16 ഇന്ന് ലോഞ്ച് ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ചടങ്ങ് ആരംഭിക്കുന്നത്. ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 10ഉം കമ്പനി പുറത്തിറക്കും. കാലിഫോര്‍ണിയയിലെ ആപ്പിള്‍ കുപെര്‍ട്ടിനോ പാര്‍ക്കിലാണ് ആപ്പിള്‍ ഗ്ലോടൈം സ്‌പെഷ്യല്‍ ഇവന്റ് നടക്കുന്നത്.

ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ ചടങ്ങിന്റെ തത്സമയ സ്ട്രീമിംഗ് ഉണ്ടായിരിക്കും. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിളിന്റെ യൂട്യൂബ് ചാനല്‍, ആപ്പിള്‍ ടിവി ആപ്പ് എന്നിവയിലൂടെ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ കാത്തിരുന്ന ചടങ്ങ് വീക്ഷിക്കാനാകും.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകള്‍ ഐഫോണ്‍ 16 സീരീസില്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോണ്‍ 16 സീരീസ് ഗ്ലോസിയര്‍ ടൈറ്റാനിയം ഫിനിഷ് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്, ഇത് ഐഫോണ്‍ 15 പ്രോ മോഡലുകളുടെ ബ്രഷ് ചെയ്ത അലുമിനിയം രൂപത്തെ മെച്ചപ്പെടുത്തുന്നു.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ എ18 ബയോണിക് ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്സും കൂടുതല്‍ ശക്തമായ എ18 പ്രോ പ്രോസസറുമായി വരുമെന്നാണ്് റിപ്പോര്‍ട്ട്.

ഐഫോണ്‍ 16 സീരീസിലെ എല്ലാ മോഡലുകളും ഐഒഎസ് 18ലായിരിക്കും പ്രവര്‍ത്തിക്കുക.

ഇവന്റിനിടെ ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ട്രാ 3 എന്നിവയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ താങ്ങാനാവുന്ന മൂന്നാം തലമുറ ആപ്പിള്‍ വാച്ച് എസ് ഇ അവതരിപ്പിക്കുന്നതിനെക്കുറിച്ചും വാര്‍ത്തകളുണ്ട്.

ആപ്പിള്‍ എയര്‍പോഡ്‌സിന്റെ അപ്‌ഡേറ്റ് ചെയ്ത് പതിപ്പ്, ആപ്പിള്‍ എയര്‍പോഡ്‌സ് 4 എന്നിവയും അവതരിപ്പിച്ചേക്കും.

ഇവന്റിന് ശേഷം ഐഫോണ്‍ 16 സീരീസ് പ്രീ-ഓര്‍ഡറിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അടിസ്ഥാന മോഡലുകള്‍ മുന്‍ തലമുറയുടെ വില നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം പ്രോ മോഡലുകള്‍ക്ക് നേരിയ വര്‍ധനവ് ഉണ്ടായേക്കാം.

ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ്, എന്നിവ യഥാക്രമം 6.3 ഇഞ്ചും 6.9 ഇഞ്ചും വലിപ്പമുള്ള വലിയ സ്‌ക്രീനുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രോസസര്‍: ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ എ 18 പ്രോ ചിപ്പ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16 മോഡലുകള്‍ എ 18 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

ഐഫോണ്‍ 16 സീരീസ് നീല, പച്ച, പിങ്ക്, വെളുപ്പ്, കറുപ്പ് എന്നിവയുള്‍പ്പെടെ പുതിയ വര്‍ണ്ണ ഓപ്ഷനുകളോടെ ലോഞ്ച് ചെയ്‌തേക്കും. കൂടാതെ, സാധ്യമായ ഗോള്‍ഡ് വേരിയന്റുകളോടൊപ്പം പ്രോ മോഡലുകള്‍ക്കായി ഒരു പുതിയ ഡെസേര്‍ട്ട് ടൈറ്റാനിയം ഷേഡും ഉണ്ടായിരിക്കാം.

ഐഫോണ്‍ 16 പ്രോ മാക്‌സില്‍ ടെട്രാപ്രിസം ടെലിഫോട്ടോ ലെന്‍സ് നിലനിര്‍ത്തിക്കൊണ്ട്, നവീകരിച്ച 48ങജ അള്‍ട്രാ വൈഡ് ക്യാമറ ഉണ്ടായിരിക്കുമെന്ന് കരുതുന്നു. കൂടാതെ ഐഫോണ്‍ 16 പ്രോ മാക്സ് 4,676 എംഎഎച്ച് ബാറ്ററിയാണ് നല്‍കും.

ഐഫോണ്‍ 16 പ്രോ മാക്‌സില്‍ 128 ജിബി സ്‌റ്റോറേജ് വേരിയന്റിനെ ഒഴിവാക്കും. പകരം 256 ജിബി സ്റ്റോറേജ് അടിസ്ഥാന വിഭാഗമായി വരും.

Tags:    

Similar News