കോർപ്പറേറ്റ് മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കുന്നു

  • സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ കൂടുതൽ സോഫ്റ്റ്‌വെയർ മേഖലയിലെന്ന് പഠനം
  • 2024 ഫെബ്രുവരിയിൽ ഈ മേഖലയിലെ 36% തൊഴിലാളികളും സ്ത്രീകളാണ്.
  • ഫ്രീലാൻസിംഗ് ജോലികൾ തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയായി

Update: 2024-03-12 07:33 GMT

സോഫ്റ്റ്‌വെയർ മേഖലയിലാണ് സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങളെന്ന് പഠനം. 2022 ഫെബ്രുവരിയിലെ 24 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഫെബ്രുവരിയിൽ ഈ മേഖലയിലെ 36% തൊഴിലാളികളും സ്ത്രീകളാണ്.

സോഫ്റ്റ് വെയർ കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും കൂടുതൽ നിയമിക്കുന്നത് റിക്രൂട്ട്‌മെൻറ്/സ്റ്റാഫിംഗ് മേഖലയാണ്. 24%, കൂടുതൽ സ്ത്രീകളെ നിയമിക്കുന്ന രണ്ടാമത്തെ വ്യവസായമാണിത്. ഇന്ത്യൻ കോർപ്പറേറ്റ് സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നതായി ടാലൻറ് പ്ലാറ്റ്‌ഫോം ഫൗണ്ടിറ്റ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ 56% വർദ്ധനവ് ഉണ്ടായതായി പഠനം കണ്ടെത്തി.

ഫ്രീലാൻസിംഗ് ജോലികൾ തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയായി. 2023 ഫെബ്രുവരിയിലെ 4% ൽ നിന്ന് 2024 ഫെബ്രുവരിയിൽ 8% ആയി ഉയർന്നു. ഫ്രീലാൻസിംഗിലൂടെ, മിക്ക സ്ത്രീകൾക്കും അവരുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. “ഒരു കമ്പനിയുടെ വിജയത്തിൽ സ്ത്രീ തൊഴിലാളികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവർ കഠിനാധ്വാനികളും സർഗ്ഗാത്മകരുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,” ഫൗണ്ടൈറ്റ് സിഇഒ ശേഖർ ഗരിസ പറഞ്ഞു.


Tags:    

Similar News