ഓപ്പണ്‍എഐയുടെ വരുമാനം അടുത്തവര്‍ഷം 11 ബില്യണ്‍ ഡോളര്‍ കവിയും

  • ഈ വര്‍ഷം ഏകദേശം 3.7 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വില്‍പ്പന കമ്പനി പ്രതീക്ഷിക്കുന്നു
  • ഓപ്പണ്‍ എഐ ഏഴ് ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ശ്രമത്തില്‍

Update: 2024-09-30 11:46 GMT

ഓപ്പണ്‍എഐയുടെ വരുമാനം അടുത്ത വര്‍ഷം 11.6 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നു. ഈ വര്‍ഷം കമ്പനിയുടെ മൊത്ത ചെലവ് അഞ്ച് ബില്യണ്‍ ഡോളറാണ്.

ഓപ്പണ്‍ എഐ, ചാറ്റ്‌ബോട്ട് നിലവില്‍ ലാഭകരമാണെന്നും വരും വര്‍ഷങ്ങളില്‍ ലാഭം വര്‍ധിക്കുമെന്നും നിക്ഷേപകരോട് വ്യക്തമാക്കി.

ഓഗസ്റ്റില്‍ പ്രതിമാസ വരുമാനം 300 മില്യണ്‍ ഡോളറിലെത്തിയിരുന്നു. ഈ വര്‍ഷം ഏകദേശം 3.7 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം വരുമാനം 11.6 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം സേവനങ്ങളും നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, ഓഫീസ് വാടക തുടങ്ങിയവയ്ക്കായി അഞ്ച് ബില്യണ്‍ ഡോളറോളം ചെലവ് വന്നതായും റിപ്പോര്‍ട്ടുണ്ട്.

ഏഴ് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍, നിക്ഷേപ റൗണ്ടിനായി ഓപ്പണ്‍ എഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതൊരു സ്വകാര്യ ടെക് കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. അടുത്ത ആഴ്ചയില്‍ അവസാനിക്കുന്ന ഈ റൗണ്ട്, ഓപ്പണ്‍ എഐ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന നിര്‍ണായക സമയത്താണ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അടുത്ത വര്‍ഷവും നിക്ഷേപ സമാഹരണം തുടരുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News