ഒരു വാട്ട്സാപ്പിനകത്ത് ഇനി ഒന്നിലധികം അക്കൗണ്ടുകൾ
ഒരേ ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയില്ല
ഫേസ്ബുക്കിലെ പ്രൊഫെല്‍ സ്വിച്ചിംഗ് സവിശേഷതയ്ക്ക് സമാനമായി, ഉപയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ ഫോണുകളിലെ വാട്ട്സാപ്പ് ആപ്പില്‍ ഒന്നിലധികം അക്കൗണ്ടുകൾ സൃഷ്ടിക്കാമെന്ന് മെറ്റാ അറിയിച്ചു . എന്നാൽ, ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ആരംഭിക്കാൻ ഉപയോക്താക്കൾക്ക് ഒരേ ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയില്ല.വരും ആഴ്ചകളിലും മാസങ്ങളിലുമായി എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
“ ഒരേ സമയം രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ ഞങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടതും വ്യക്തിപരമായതുമായ ആശയവിനിമയങ്ങള്‍ ഒരു ആപ്പിനകത്തു തന്നെ വേര്‍തിരിക്കാന്‍ ഇത് സഹായമാകും - ഇനി നിങ്ങൾ ഓരോ തവണയും ലോഗ് ഔട്ട് ചെയ്യേണ്ടി വരില്ല. രണ്ട് ഫോണുകൾ കൊണ്ടുപോകുന്ന ബുദ്ധിമുട്ടോ തെറ്റായ ഇടത്തേക്ക് സന്ദേശം പോകുമോയെന്ന ആശങ്കയോ ഇതിലൂടെ ഒഴിവാക്കാം ,” മെറ്റ പ്രസ്താവനയിൽ പറഞ്ഞു.
രണ്ടാമത്തെ അക്കൗണ്ട് സജ്ജീകരിക്കുന്നതിന്, ഉപയോക്താക്കൾക്ക് ഒന്നിലധികം സിം സപ്പോര്‍ട്ട് ചെയ്യു്ന ഫോൺ ആവശ്യമാണ്. വാട്ട്‌സ്ആപ്പ് ഓപ്ഷനിൽ, പേരിന് അടുത്തുള്ള ആരോ മാർക്കിൽ ക്ലിക്ക് ചെയ്ത ശേഷം ആഡ് അക്കൗണ്ട് ഓപ്ഷനിലേക്ക് പോയി രണ്ടാം വാട്ട്‌സ്ആപ്പ് തുറക്കാം.
നേരത്തേ വാട്ട്സാപ്പ്, വാട്ട്സാപ്പ് ബിസിനസ് എന്നീ രണ്ട് ആപ്ലിക്കേഷനുകളിലൂടെ രണ്ട് വാട്ട്സാപ്പ് അക്കൗണ്ടുകൾ ഒരേ ഫോണില്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.