മെറ്റാ ജീവനക്കാർക്ക് 'മെറ്റാമേറ്റ് '
- ആഭ്യന്തരകാര്യങ്ങളിൽ പരിശീലനം നേടിയ എ ഐ ചാറ്റ്ബോട്ട് കമ്പനിയുടെ ഇൻഹൗസ് ആവശ്യങ്ങൾക്ക് വേണ്ടി
- മെറ്റാ ജീവനക്കാരെ 'മെറ്റാ മേറ്റ്സ്' എന്നാണ് കമ്പനി അഭിസംബോധന ചെയ്യാറുള്ളത്
- ഉപയോക്താക്കൾക്ക് വേണ്ടി കമ്പനി ഐ ടൂളുകൾ ഇത് വരെ വികസിപ്പിച്ചിട്ടില്ല
ഫേസ്ബുക്ക് ,വാട്സാപ്പ് ,ഇൻസ്റ്റാഗ്രാം ഉടമസ്ഥാവകാശമുള്ള മെറ്റയുടെ ജീവനക്കാർക്കായി 'മെറ്റമേറ്റ്' എന്ന പേരിൽ ഒരു എ ഐ ചാറ്റ് ബോട്ട് അവതരിപ്പിക്കുന്നു. കമ്പനിയുടെ ആഭ്യന്തരകാര്യങ്ങളിൽ പരിശീലനം നേടിയ എ ഐ ചാറ്റ്ബോട്ട് കമ്പനിയുടെ ഇൻഹൗസ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തും. മെറ്റാ ജീവനക്കാരെ 'മെറ്റാ മേറ്റ്സ്' എന്നാണ് കമ്പനി അഭിസംബോധന ചെയ്യാറുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മുന്നേറ്റം മനസിലാക്കിയാണ് കമ്പനിയുടെ ഈ നീക്കം.താമസിയാതെ തന്നെ തന്നെ ഇത് പുറത്തിറക്കുമെന്ന് റിപോർട്ടുകൾ പറയുന്നു
ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മറ്റു ജോലികൾക്കും എ ഐ ചാറ്റ് ബോട്ട് ഉപയോഗിക്കാം.മീറ്റിംഗുകൾ സംഗ്രഹിക്കാനും കോഡുകൾ ഉണ്ടാക്കുന്നതിനും ഡീബഗ് ഫീച്ചറുകൾക്കും കമ്പനി ഡാറ്റ ഉപോയോഗിച്ച് ജീവനക്കാരെ സഹായിക്കുന്നു. ഇതുപയോഗിച്ച് ജീവനക്കാർക്ക് സ്വയം നിർദ്ദേശങ്ങൾ സൃഷ്ടിക്കാനും സഹപ്രവർത്തകർക്കിടയിൽ പങ്കിടാനും കഴിയും.നിലവിൽ ഇത് ചെറിയ ഗ്രൂപ്പുകൾക്കിടയിൽ ഉപയോഗിച്ച് തുടങ്ങിട്ടുണ്ട്.
മൈക്രോ സോഫ്റ്റ് ,ഗൂഗിൾ എന്നീ കമ്പനികളെ പോലെ ഉപയോക്താക്കൾക്ക് വേണ്ടി കമ്പനി ഐ ടൂളുകൾ ഇത് വരെ വികസിപ്പിച്ചിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റാഗ്രാമിലും മെസ്സേജിങ് ആപ്പ്ളിക്കേഷനുകൾ ആയ വാട്സാപ്പിലും മെസ്സഞ്ചറിലും എ ഐ യുടെ സാദ്ധ്യതകൾ വിനിയോഗിക്കുന്നുണ്ട്. ടെക്സറ് നിർദ്ദേശങ്ങളിലൂടെ ഫോട്ടോകൾ മോഡിഫൈ ചെയ്യാനും എ ഐ ഉപയോഗിച്ച് ഇമോജി സ്റ്റിക്കറുകളുമുണ്ടാക്കാനും സാധിക്കും.മെസ്സഞ്ചറിൽ എ ഐ ജനറേറ്റഡ് സ്റ്റിക്കറുകളും ലഭ്യമാണ്. വാട്സാപ്പിലും ഉപോയോക്താക്കൾക്കായി ധാരാളം ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.