5 സ്റ്റാർ സേഫ്റ്റിയും 25.71 കി.മീ മൈലേജും, പുതിയ ഡിസയര്‍ വിപണിയില്‍

Update: 2024-11-11 09:56 GMT

5 സ്റ്റാർ സേഫ്റ്റിയും 25.71 കി.മീ മൈലേജും, പുതിയ ഡിസയര്‍ വിപണിയില്‍

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സെഡാൻ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു. lxi, vxi,zxi, zxi+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഡിസയര്‍ വില്‍പ്പനയ്ക്ക് എത്തുക. 6.79 ലക്ഷം രൂപ (ഡല്‍ഹി എക്‌സ്‌ഷോറൂം വില) മുതലാണ് വില. ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഡിസയറിന്റെ പെട്രോള്‍ വേര്‍ഷനാണ് വിപണിയില്‍ എത്തുക.

മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലിന് 24.79 കിലോമീറ്ററും എഎംടി ബോക്‌സിന് 25.71 കിലോമീറ്ററുമാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്. സിഎന്‍ജി വേരിയന്റിന് 33.73 കിലോമീറ്റര്‍ മൈലേജും ലഭിക്കും. 80 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കുന്ന പുതിയ 1.2 ലിറ്റര്‍, ത്രീ- സിലിണ്ടര്‍ z- സീരിസ് പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തുക. ഡിസയറിന്റെ കളര്‍ ശ്രേണിയില്‍ ആകെ 7 കളര്‍ ഓപ്ഷനുകളുണ്ട്. gallant red, nutmeg brown, alluring blue, bluish black, magma grey, arctic white, splendid silver എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍.

360 ഡിഗ്രി ക്യാമറ, ഫ്‌ളോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീറിങ് വീല്‍, കളര്‍ എംഐഡി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ചാർജിങ് പോർട്ടുകൾ തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സുരക്ഷയ്ക്കായി ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം അടക്കം 15 ൽ അധികം സുരക്ഷാ ഫീച്ചറുകളുണ്ട്.

ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ സുരക്ഷ നേടിയ മാരുതിയുടെ ആദ്യ കാറാണ് ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയറിന് ലഭിച്ചത്. ഒരു മാരുതി സുസുക്കി മോഡല്‍ ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.

Tags:    

Similar News