തദ്ദേശീയ ചിപ്പ് ടെക്‌നോളജി; എല്‍ & ടിയും സി-ഡാക്കും കരാറിലെത്തി

  • ഗവേഷണം, വികസനം, പരിശീലന സംരംഭങ്ങള്‍ എന്നിവയില്‍ സഹകരിക്കാന്‍ ധാരണാപത്രം ലക്ഷ്യമിടുന്നു
  • സഹകരണം അര്‍ദ്ധചാലക മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ പ്രാധാന്യം അടിവരയിടുന്നു
;

Update: 2024-08-29 02:57 GMT
chip technology, l&t and c-dac will collaborate
  • whatsapp icon

പ്രാദേശിക ചിപ്പ് സാങ്കേതികവിദ്യയും ആവാസവ്യവസ്ഥയും വികസിപ്പിക്കുന്നതിന് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനായി എല്‍ ആന്‍ഡ് ടി സെമികണ്ടക്ടര്‍ ടെക്നോളജീസ് സര്‍ക്കാര്‍ പിന്തുണയുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗുമായി ധാരണാപത്രം ഒപ്പുവച്ചു.

മേക്ക്-ഇന്‍-ഇന്ത്യ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് (ഐസി), സിസ്റ്റം-ഓണ്‍-ചിപ്പ് (എസ്ഒസി), ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ & മാനുഫാക്ചറിംഗ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, ഗവേഷണം, വികസനം, പരിശീലന സംരംഭങ്ങള്‍ എന്നിവയില്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

എല്‍ ആന്‍ഡ് ടി സെമികണ്ടക്ടര്‍ ടെക്നോളജീസും സി-ഡാക്കും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചത് നവീകരണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകുന്ന പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നു.

ഈ സഹകരണം അര്‍ദ്ധചാലക മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ പ്രാധാന്യം അടിവരയിടുക മാത്രമല്ല, ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് നേതൃപരമായ പങ്ക് വഹിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.

പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ നവീകരണവും സാങ്കേതിക പുരോഗതിയും ത്വരിതപ്പെടുത്തുന്നതിന് ഇരു സംഘടനകളുടെയും കൂട്ടായ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ നടത്തുന്നതിനുമാണ് തന്ത്രപരമായ സഹകരണമെന്ന് ഐടി മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.

Tags:    

Similar News